city-gold-ad-for-blogger

ദമ്പതികള്‍ക്കു നേരെ ആക്രമണം

രാജപുരം: (www.kasargodvartha.com 12.05.2020) ദമ്പതികള്‍ക്കു നേരെ ആക്രമണം. മാലക്കല്ല് ആടകത്തെ വിമുക്തഭടന്‍ പള്ളിക്കുന്നേല്‍ പി സി ബേബി (48), ഭാര്യ സിലി ബേബി (40) എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. നാലംഗ സംഘം പാതിരാത്രിയില്‍ വീടുകയറി അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പരാതിപ്പെട്ടു. മകള്‍ അന്യമതസ്ഥനെ വിവാഹംകഴിച്ചതായി ആരോപിച്ചായിരുന്നു അക്രമമെന്നും ഇവര്‍ പറഞ്ഞു. മകളുടെ ബംഗളൂരുവിലെ വിലാസം അക്രമികള്‍ ആവശ്യപ്പെട്ടെങ്കിലും ബേബി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ആക്രമിച്ചതെന്ന് ബേബി രാജപുരം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാലിനും നടുവിനും സാരമായി പരിക്കേറ്റ ബേബിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലി പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

ദമ്പതികള്‍ക്കു നേരെ ആക്രമണം


Keywords:  Kasaragod, Kerala, news, Rajapuram, Police, case, Crime, Attack against couples
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia