മഞ്ഞലോഹത്തിന് വില കുതിക്കുന്നു; സ്വര്‍ണ കടകളില്‍ പൂരത്തിരക്ക്
Aug 17, 2013, 19:27 IST
കാസര്‍കോട്: മഞ്ഞലോഹത്തിന് വില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണകടകളില്‍ പൂരത്തിനുള്ള തിരക്ക്. നോമ്പ് കാലം ആരംഭിക്കുന്നതിന് മുമ്പ് 19,200 രൂപ വരെ എത്തിയിരുന്ന സ്വര്‍ണത്തിന് ശനിയാഴ്ച 23,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓരോദിവസവും 600 രൂപയ്ക്കും 400 രൂപയ്ക്കും ഇടയിലാണ് വില കയറിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ചിങ്ങം പിറന്ന് വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണം വാങ്ങുന്നവരുടെ തിരക്ക് ജ്വല്ലറികളില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നും നാലും മാസം കഴിഞ്ഞ് വിവാഹം നടക്കേണ്ടവര്‍ പോലും അഡ്വാന്‍സ് ബുക്കിങ്ങിനായി ജ്വല്ലറികളില്‍ എത്തിയതോടെയാണ് തിരക്ക് ക്രമാതീതമായി വര്‍ധിച്ചത്.
രാജ്യാന്തര വിപണിയിലെ വിലവര്‍ധനവിന് പുറമെ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ വര്‍ധിപ്പിച്ചതാണ് സ്വര്‍ണത്തിന് വന്‍തോതില്‍ വിലകൂടാന്‍ ഇടയാക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. രൂപയുടെ മൂല്യംകുറഞ്ഞതും സ്വര്‍ണവില വര്‍ധനവിന് മറ്റൊരു ഘടകമാണ്. സാധാരണക്കാരാണ് സ്വര്‍ണ വിലവര്‍ധന മൂലം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്.
പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കണമെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. പലരും വധുവിനെ സ്വര്‍ണം അണിയിക്കുന്നതിന്റെ അളവ് കുറച്ചിട്ടുണ്ട്. പഴയ സ്വര്‍ണം ജ്വല്ലറികളില്‍ നല്‍കുന്നവരുടെ എണ്ണം വര്‍ധിച്ചതും തിരക്കിന് കാരണമാണ്. പല ജ്വല്ലറികളിലും രാത്രി വൈകുവോളം വരെ വ്യാപാരം പുരോഗമിക്കുകയാണ്.
ഇനിയും വിലകൂടുമെന്ന പ്രചരണം ശക്തമായതോടെയാണ് സ്വര്‍ണം വാങ്ങാനായി ആളുകള്‍ ജ്വല്ലറികളിലേക്ക് ഇടിച്ചുകയറുന്നത്. കാസര്‍കോട് നഗരത്തില്‍ സിറ്റി ഗോള്‍ഡിലും, സുല്‍ത്താന്‍ ഗോള്‍ഡിലും, മഹാറാണി ജ്വലല്ലറിയിലുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.
Photos: Zubair Pallickal
Also read:
സ്വര്‍ണ വില തിരിച്ചുകയറുന്നു; പവന് 23,040 രൂപയിലെത്തി
Keywords: Gold, Price, Increase, Kasaragod, Business, Kerala, City Gold, Sulthan Gold, Jewelry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.