കൊതിപ്പിക്കുന്ന ഉല്‍പന്നവുമായി ക്രാഫ്റ്റ് ബസാര്‍
Mar 30, 2014, 18:35 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2014) കൊതിപ്പിക്കുന്ന ഉല്‍പന്നങ്ങളുമായി ക്രാഫ്റ്റ് ബസാര്‍ കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. കേരള സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡല്‍ഹിയിലെ ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മിലന്‍ തീയേറ്റര്‍ ഗ്രൗണ്ടില്‍ ക്രാഫ്റ്റ് ബസാര്‍ ഒരുക്കിയിരിക്കുന്നത്.
ഏപ്രില്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ബസാറിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് കണ്ണൂര്‍ മേഖലാ ഐ.ജി സുരേഷ് രാജ് പുരോഹിത് നിര്‍വഹിച്ചു. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ കരിമ്പുഴ രാമന്‍, ജനറല്‍ മാനേജര്‍ എസ്.എം ആരിഫ്, ഡയറക്ടര്‍ സുകുമാരന്‍, മാനേജര്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ത്യയിലെ വ്യത്യസ്ത മേഖലകളിലെ നൂറില്‍പരം അംഗീകൃത - കരകൗശല - കൈത്തറി കലാകാരന്‍മാരുടെ ഉല്‍പന്നങ്ങള്‍ മേളയില്‍ വില്‍പനയ്ക്കുണ്ട്. 10 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. കേരളത്തിലെ കൈത്തറി സാരികള്‍, സെറ്റ് മുണ്ടുകള്‍, ധോത്തികള്‍, അലങ്കാര വസ്തുക്കള്‍, രാമച്ചം, ചിരട്ട, വൈക്കോല്‍, മുള, ചൂരല്‍, ടെറാകോട്ട ഉല്‍പന്നങ്ങള്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള കൈത്തറി സാരികള്‍, എംപ്രോയിഡറി സോഫ കവറുകള്‍, തുകല്‍ ബാഗുകള്‍, ബെല്‍റ്റുകള്‍, പഴ്‌സുകള്‍, ഹൈദരാബാദ് ജ്വല്ലറികള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, ലക്‌നൗ ചികന്‍ ചൂരിദാറുകള്‍, ബംഗാളി കോട്ടന്‍ സാരികള്‍, ഡല്‍ഹിയിലെ ഖാദി കോട്ടന്‍ ഷര്‍ട്ടുകള്‍, തിരുപ്പൂര്‍ ഗാര്‍മെന്റ്‌സ്, സഹാറന്‍പൂരില്‍ നിന്നുള്ള ശീഷാംവുഡ് ഫര്‍ണിച്ചറുകള്‍ തുടങ്ങിയ നിരവധി കൈത്തറി - കരകൗശല ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ഇവിടെ നിന്ന് തിരഞ്ഞെടുക്കാം.
കരകൗശല മേഖലയിലെ അസംഘടിതരായ തൊഴിലാളികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണനം നടത്താന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യവുമായാണ് ക്രാഫ്റ്റ് ബസാര്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ക്രാഫ്റ്റ് ബസാറിന്റെ പ്രവര്‍ത്തനം. വിഷു സീസണിലെ വ്യാപാരം ലാക്കാക്കിയാണ് വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി ക്രാഫ്റ്റ് ബസാര്‍ ആരംഭിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഭാര്യയേയും മക്കളേയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു
Keywords : Kasaragod, Handicrafts, Kerala, Business, Bus Stand, Craft Bazar, Inauguration, New Delhi.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍