കല്പകം കുടുംബശ്രീയുടെ തേങ്ങ ലഡുവിന് ആവശ്യക്കാരേറെ
Jan 17, 2014, 19:00 IST
കാസര്‍കോട്: ചിരവി പൊടിച്ച തേങ്ങയില്‍ ഈത്തപ്പഴവും ശര്‍ക്കരയും ചേര്‍ത്ത് മടിക്കൈ പഞ്ചായത്തിലെ കല്പകം കുടുംബശ്രീ തയ്യാറാക്കുന്ന തേങ്ങാ ലഡു തിന്നാന്‍ കേരളത്തില്‍ മാത്രമല്ല ബാംഗ്ലൂരിലും മുംബൈയിലും കൊതിയോടെ കാത്തിരിക്കുന്നവര്‍ നിരവധി. ലക്ഷദ്വീപ് ഫ്രൂട്ട്സ് ലഡു എന്ന പേരില്‍ വിപണിയിലിറക്കിയിരിക്കുന്ന ഈ ഉല്പന്നം 60 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
പായ്ക്കിംഗും സീലിംഗും ഉള്‍പെടെയുള്ള എല്ലാ കാര്യങ്ങളും യൂണിറ്റില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ബാംഗ്ലൂര്‍, മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലാണ് തേങ്ങ ലഡു പ്രധാനമായും കയറ്റി അയക്കുന്നത്. കേരളത്തില്‍ എറണാകുളത്തും കോഴിക്കോടും മാത്രമാണ് വിതരണക്കാരുള്ളത്. 25 ഗ്രാമിന്റെ തേങ്ങ ചിപ്സിന് 20 രൂപയും 23 ഗ്രാമിന്റെ തേങ്ങ ലഡുവിന് 10 രൂപയുമാണ് വിപണിയിലെ വില.
തേങ്ങയില്‍ നിന്നും ചിപ്സ്, ചമ്മന്തി, അച്ചാര്‍, ലഡു എന്നിവയാണ് ഇവിടെ നിന്നും പ്രധാനമായും വിപണിയിലെത്തിക്കുന്ന ഉല്പന്നങ്ങള്. തുടക്കത്തില്‍ ചിപ്സ്, അച്ചാര്‍, ചമ്മന്തിപ്പൊടി എന്നിവ മാത്രമായിരുന്നു ഉല്പാദിപ്പിച്ചിരുന്നത്. തേങ്ങ ഉല്പന്നങ്ങള്ക്ക് കേരളത്തില്‍ ഡിമാന്റ് ഇല്ലാത്തതും വിപണനം കാര്യമായി നടക്കാത്തതും ഇവരെ പ്രതിസന്ധിയിലാക്കിയെങ്കിലും ഒരു തിരിച്ചു വരവാണ് തേങ്ങ ലഡുവിന്റെ ഉല്പാദനത്തിലൂടെ സാധ്യമാക്കിയിരിക്കുന്നത്.
കുടുംബശ്രീ യൂണിറ്റിലെ അഞ്ച് പേര് ചേര്‍ന്നാണ് കല്പകം എന്ന പേരില്‍ വനിതാസംരംഭം ആരംഭിച്ചിരിക്കുന്നത്. സി.പി.സി.ആര്.ഐയുടെ സഹകരണത്തോടെ 2008 ല്‍ ആരംഭിച്ച യൂണിറ്റില്‍ എട്ട് പേര് ജോലി ചെയ്യുന്നു. തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളും അവയുടെ വിപണന സാധ്യതയും മനസിലാക്കാന്‍ അംഗങ്ങള്‍ക്ക് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പരിശീലനം ലഭ്യമാക്കി. യൂണിറ്റിനാവശ്യമായ യന്ത്ര സാമഗ്രികളും സി.പി.സി.ആര്.ഐ നല്കി. പരിശീലനവും ആത്മവിശ്വാസവും മാത്രമായിരുന്നു ഇവരുടെ കൈമുതല്‍. എന്നാല്‍ ഇവരുടെ കൂട്ടായ്മയിലൂടെ തേങ്ങ ലഡു ഉള്‍പെടെയുള്ള നിരവധി മൂല്യവര്‍ധിത ഉല്പന്നങ്ങള് കേരളത്തിനകത്തും പുറത്തും വിറ്റഴിക്കുന്നു.
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റ് പുതിയകെട്ടിടത്തിലേക്ക് മാറുന്നതോടെ തേങ്ങ സംഭരണവും കൂടുതല്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളും ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കല്പകം യൂണിറ്റ് സെക്രട്ടറി ബി. ശ്രീജ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 40 ലക്ഷം രൂപ ചെലവില്‍ ചാളക്കടവില്‍ കല്‍പകത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രദേശത്തെ കേരകര്ഷകരില് നിന്നാണ് ആവശ്യമായ തേങ്ങ സംഭരിക്കുന്നത്. പി.വി. സീന എ.വി. ശോഭന, പി. ജയന്തി, എ.വി. സുശീല, കെ. ലത, വി. ശശികല, കെ. ശാരദ എന്നിവരാണ് മറ്റംഗങ്ങള്‍.

Keywords : Kudumbasree, Kasaragod, Business, Kerala, Kalpakam, Laddu, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75