കല്ലറയ്ക്കല്‍ ജ്വല്ലറി; നിക്ഷേപകരുടെ യോഗത്തിനെത്തിയത് 500 ലേറെ പേര്‍, തര്‍ക്കം തീരാതെ പ്രശ്‌നം പോലീസിലെത്തി, നോട്ടു നിരോധനവും ജിഎസ്ടിയും ബിസിനസിനെ ബാധിച്ചുവെന്ന് ജ്വല്ലറി ഉടമ
Dec 13, 2017, 19:09 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2017) കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറിയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിയെ തുടര്‍ന്ന് ജ്വല്ലറി ഉടമ വിളിച്ച നിക്ഷേപകരുടെ യോഗത്തില്‍ എത്തിയത് സ്ത്രീകളടക്കം 500 ലേറെ പേര്‍. നിക്ഷേപം തിരിച്ചുനല്‍കാന്‍ അഞ്ചുമാസമെങ്കിലും സാവകാശം വേണമെന്ന് ജ്വല്ലറി ഉടമ എ.ഒ ആന്റോ നിക്ഷേപകരെ അറിയിച്ചു. എന്നാല്‍ പലരും തങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പണം കിട്ടണമെന്ന് വാശി പിടിച്ചതോടെ പ്രശ്‌നം ഇപ്പോള്‍ പോലീസിലെത്തിയിരിക്കുകയാണ്. ജ്വല്ലറി ഉടമയെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയതോടെ ഇടപാടുകാരും കൂട്ടത്തോടെ സ്‌റ്റേഷനിലേക്ക് എത്തി.
കാസര്‍കോട് പ്രസ്‌ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറിയിലാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. നോട്ടുനിരോധനവും ജിഎസ്ടിയും ആദായനികുതി സംബന്ധിച്ചുള്ള മാറ്റങ്ങളും ജ്വല്ലറിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഉടമ വിശദീകരിച്ചു. ജ്വല്ലറിയുടെ ലാഭവിഹിതത്തില്‍ നിന്നും നിക്ഷേപത്തില്‍ നിന്നും വലിയ തുക റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയുടെ ക്രയവിക്രയം പ്രതിസന്ധിയിലായതോടെ വില്‍പനയ്ക്കും തടസം നേരിട്ടു. ഇതെല്ലാമാണ് ജ്വല്ലറിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത് വൈകാതെ പരിഹരിക്കാന്‍ കഴിയുമെന്നും നിക്ഷേപകരുടെയെല്ലാം തുക തിരിച്ചുനല്‍കുമെന്നും ഉടമ വ്യക്തമാക്കി.
നിക്ഷേപകരുടെ യോഗത്തില്‍ തുടക്കത്തില്‍ ബഹളമുണ്ടായിരുന്നുവെങ്കിലും പിന്നീട് പലരും ഇടപെട്ട് എല്ലാവരെയും ശാന്തരാക്കുകയായിരുന്നു. യോഗത്തിനൊടുവിലും ഒത്തുതീര്‍പ്പിന് നിക്ഷേപകര്‍ വഴങ്ങാതിരുന്നതോടെയാണ് പ്രശ്‌നം പോലീസിലെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Business, Jewellery, Top-Headlines, Kallarackals Jewellery crisis; complaints to Police