city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിസിന­സ് ത­ട്ടിപ്പ് കേസില്‍ ഒളി­വില്‍­പോ­യ യു­വാ­വ് അ­റ­സ്­റ്റില്‍

ബിസിന­സ് ത­ട്ടിപ്പ് കേസില്‍ ഒളി­വില്‍­പോ­യ യു­വാ­വ് അ­റ­സ്­റ്റില്‍
Thameem
കാസര്‍കോട് : വ്യാ­പാ­ര സ്ഥാ­പ­ന­ത്തില്‍ പ­ങ്കാ­ളി­ത്തം വാ­ഗ്­ദാ­നം ചെ­യ്ത് കാഞ്ഞങ്ങാട് സ്വദേശിയു­ടെ കാല്‍ കോ­ടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കടന്ന മുഖ്യപ്രതി­യെ ടൗണ്‍ പോ­ലീ­സ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടിവി സ്‌റ്റേഷന്‍ റോഡിലെ ഹസന്‍ മുന്‍സീര്‍ തമീമി (40) നെയാ­ണ് തി­ങ്ക­ളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. കാഞ്ഞ­ങ്ങാട് പുതിയകോട്ട കുവൈറ്റ് ടവറിലെ എന്‍.കെ. മുഹമ്മദ്കുഞ്ഞി(44)യുടെ പരാതിയിലാണ് അറസ്റ്റ്.

മു­ഹമ്മദ് കുഞ്ഞിയില്‍ നിന്ന് തമീം ആദ്യം 10 ലക്ഷം രൂ­പയും തു­ടര്‍ന്ന് 15 ലക്ഷം രൂപയും കൊച്ചിയില്‍ ബിസിന­സ് ഗ്രൂ­പ്പില്‍ പ­ങ്കാ­ളി­യാ­ക്കാ­മെന്ന് പറഞ്ഞ് നിക്ഷേപമായി വാങ്ങിയിരുന്നു. പതിനൊന്ന് മുതല്‍ പതിനഞ്ചു ശതമാനം വരെ ലാഭവിഹി­തം നല്‍­കാ­മെ­ന്നാ­യി­രു­ന്നു വാ­ഗ്­ദാനം. എന്നാല്‍ ലാഭവി­ഹി­തം കി­ട്ടാ­താ­യ­പ്പോള്‍ മുഹമ്മദ്കുഞ്ഞി കൊച്ചിയില്‍ ന­ടത്തിയ അന്വേ­ഷ­ണത്തി­ലാ­ണ് തമീം പ­റ­ഞ്ഞി­രുന്ന കൊ­ച്ചി സ്റ്റ­ഡ് ബി­സിന­സ് ഗ്രൂ­പ്പ് എ­ന്ന സ്ഥാപനമില്ലെന്നും ത­ന്നെ വ­ഞ്ചി­ച്ച­താ­ണെന്നും മ­ന­സ്സി­ലാ­ക്കി­യത്. തുടര്‍­ന്ന് മു­ഹമ്മ­ദ് കുഞ്ഞി പോ­ലീ­സില്‍ പരാതി നല്‍കുകയായിരുന്നു. തമീമിന്റെ പിതാവ് ഹ­മീ­ദ് ക­രി­പ്പോടി, മാതാവ് നസിയ, ഭാര്യ നിഷാന എ­ന്നിവര്‍ നേര­ത്തെ പോ­ലീ­സില്‍ കീ­ഴ­ട­ങ്ങി­യി­രുന്നു. ഇ­തോ­ടെ തമീം ഒളിവില്‍ ക­ട­ക്കു­ക­യാ­യി­രുന്നു.

സ്റ്റഡ് ബിസിനസ് ഗ്രൂപ്പിന്റെ പേരില്‍ തമീം ന­ടത്തി­യ ത­ട്ടി­പ്പ് സം­ബ­ന്ധി­ച്ച് കൂ­ടു­തല്‍ പ­രാ­തി­കള്‍ പോ­ലീ­സി­ന് ല­ഭി­ച്ചി­ട്ടു­ണ്ട്.

Keywords:  Kasaragod, Case, Arrest, Business, Kerala, Cheating, Thameem

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia