city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിന്‍ടെച്ച് ബില്‍ഡേഴ്‌സിന്റെ വില്ലകളുടെ ഉദ്ഘാടനം 25ന്

വിന്‍ടെച്ച് ബില്‍ഡേഴ്‌സിന്റെ വില്ലകളുടെ ഉദ്ഘാടനം 25ന്
കാസര്‍കോട്: വിന്‍ടെച്ച് ബില്‍ഡേഴ്‌സിന്റെ നൂതന സംരഭമായ പാമിഡോസ് പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 25ന് ആറ് മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഇര്‍ഫാന്‍ പത്താനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
വ്യത്യസ്തമേഖലകളില്‍ പ്രാവീണ്യം നേടിയ മൂന്ന് വ്യക്തികളുടെ കൂട്ടായ്മയാണ് വിന്‍ടെച്ച് ബില്‍ഡേഴ്‌സ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വില്ല പ്രൊജക്ടാണ് ഇത്.

നൂതന സാങ്കേതിക വിദ്യയില്‍ ആരംഭിക്കാന്‍ പോകുന്ന 200 ആഡംബര വില്ലകളാണ് ഈ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏകദേശം 40 ശതമാനത്തോളം നിര്‍മ്മാണം പൂര്‍ത്തിയായി. എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് ഇതിന്റെ പണി പൂര്‍ത്തികരിക്കാന്‍ പോകുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഹെല്‍ത് ക്ലബ്ബ്, ഹൈടെക് ജിം, യോഗ സെന്റര്‍, ആയുര്‍വേദിക് ക്ലിനിക്, ബ്യൂട്ടി സ്പാ, സ്റ്റീം ബാത്ത്, ജാക്ക്യൂസീ, മെട്രോ നിലവാരത്തിലുള്ള എന്റര്‍ടെയിന്‍മെന്റ് ഹാര്‍ബര്‍, അന്തര്‍ദേശീയ നിലവാരത്തിലുള്ള കായിക സൗകര്യങ്ങള്‍, വിശാലമായ പ്ലേ ഗ്രൗണ്ട്, ഫുട്‌ബോള്‍, ക്രിക്കറ്റ് മൈതാനം, ടെന്നീസ്-വോളിബോള്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ്, സ്‌നൂക്കര്‍ ടേബിള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, കൂടാതെ ഒന്നര കിലോമീറ്റര്‍ ജോഗിംഗ് ട്രാക്ക്, മൂന്ന് കി.മീ സൈക്ലിംഗ് ട്രാക്ക്, 100 അടി നീളമുള്ള നാല് വ്യത്യസ്ത രീതിയിലുള്ള ഓസോണ്‍ ടെക്‌നോളജി സ്വമ്മിംഗ് പൂള്‍, ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌കൂള്‍, എല്ലാവരുടെയും അഭിരുചിക്ക് ഇണങ്ങിയിരിക്കുന്ന പുസ്തകങ്ങളോടു കൂടിയ റീഡിംഗ് റൂം, മെഡിറ്റേഷന്‍ സ്‌പേസ്, വിശാലമായ ഷോപ്പിംഗ് സെന്റര്‍, ആധുനിക സൗകര്യങ്ങളോടു കൂടിയ മള്‍ട്ടി കിസൈന്‍ റസ്റ്റോറന്റ്, ലോണ്‍ഡ്രി സര്‍വ്വീസസ്, ആധുനിക രീതിയിലുള്ള ഹോസ്പിറ്റല്‍, 24 മണിക്കൂര്‍ സെക്യൂരിറ്റി സര്‍വ്വീസ്, വിശാലമായ മാന്‍മെയ്ഡ് ലെയ്ക്, വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് വേണ്ടി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ സ്‌പോര്‍ട്‌സ് അക്കാദമി എന്നിവയടങ്ങുന്ന പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന വിധത്തിലാണ് വില്ലകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 50 ഏക്കറിലാണ് 200 വില്ലകള്‍ സ്ഥാപിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നാദിര്‍ഷയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയില്‍ പ്രസിദ്ധ ബോളിവുഡ് ഗായിക സോനുനിഗത്തിന്റെ സഹോദരി നിഖിതനിഗം, ഹിന്ദിയിലെ മാസ്മരിക ശബ്ദമായ ഷോണ ഘോഷാലും പ്രസിദ്ധ തമിഴ് ഗായിക വിദ്യാ വിജയും അണിനിരക്കും. ദക്ഷിണേന്ത്യയില്‍ ആദ്യമായ റഷ്യന്‍ ടീം ബബിള്‍ ഡാന്‍സും വേദിയില്‍ അവതരിപ്പിക്കും. സിനിമാറ്റിക്ക് ഡാന്‍സും, അക്രോബാറ്റിക് ഡാന്‍സും ഒപ്പം ഷാഫി കൊല്ലവും സംഘവും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടും ഉണ്ടാകും. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയായ രജ്ഞിനി ഹരിദാസാണ് കലാവിരുന്നിന്റെ അവതാരിക.

വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, വിന്‍ടെച്ച് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്,  മാനേജിംഗ് ഡയറക്ടര്‍ ഹനീഫ് അരമന എന്നിവര്‍ സംബന്ധിച്ചു.

വിന്‍ടെച്ച് ബില്‍ഡേഴ്‌സിന്റെ വില്ലകളുടെ ഉദ്ഘാടനം 25ന്




Keywords: kasaragod, Press meet, inauguration, Win-Touch

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia