50 കോടി മുതല്‍ മുടക്കില്‍ 500 ചെറുകിട വ്യവസായശാലകള്‍ തുടങ്ങും
Jun 20, 2012, 08:54 IST
കാസര്‍കോട്: നടപ്പുവര്‍ഷം ജില്ലയില്‍ 500 ചെറുകിട വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുള്ളതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.മാത്യു അറിയിച്ചു. 50 കോടി രൂപ മുതല്‍മുടക്കുന്ന പദ്ധതി നടപ്പാക്കുന്നതോടെ 2500 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയും.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ പൊതുസംരഭകര്ക്കായി വ്യവസായം ആരംഭിക്കാന്‍ 7,94,314 രൂപ വായ്പയും വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചവര്‍ക്ക് മൂലധന സബ്സിഡി ഇനത്തില്‍ 13,37,677 രൂപയും അനുവദിച്ചു. കൂടാതെ വനിതാ വ്യവസായ പദ്ധതിപ്രകാരം വനിതകള്‍ക്കുള്ള ഗ്രാന്റായി 4,35,805 രൂപയും അഭ്യസ്തവിദ്യര്‍ക്കുള്ള വായ്പയിനത്തില്‍ സബ്സിഡിയായി 7,39,400 രൂപയും വിതരണം ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ജില്ലയില്‍ 400 ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ചു.
ഇതിനായി ഏകദേശം 3,400 ലക്ഷം രൂപ നിക്ഷേപമുണ്ടാക്കുകയും 1800 ഓളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞു. കൂടാതെ 503 ലക്ഷം രൂപ മുതല്‍മുടക്കുള്ള 46 സംരംഭകരുടെ വായ്പ അപേക്ഷ വിവിധ ബാങ്കുകളില്‍ ധനസഹായത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. കാര്‍ഷിക ഭക്ഷ്യ മേഖലകളില്‍ സംരംഭം ആരംഭിക്കുന്നതിനായി 60 പേര്‍ക്ക് ഇ.ഡി.പി. പരിശീലനം നല്കി.
ജില്ലയിലെ കൈത്തറി സംഘങ്ങള്‍ക്കായുള്ള വിവിധ പദ്ധതിയനുസരിച്ച് ഓഹരിയിനത്തിലും ത്രിഫ്റ്റ് ഫണ്ടിനത്തില്‍ സര്‍ക്കാര്‍ വിഹിതമായും 9,95,146 രൂപ അനുവദിച്ചു. കൂടാതെ നെയ്ത്തുകാര്‍ക്ക് മിനിമം കൂലി ലഭ്യമാക്കാന്‍ എട്ട് ലക്ഷം രൂപയും വിതരണം ചെയ്തു. കൈത്തറി സംഘങ്ങളുടെ ആധുനീക വല്‍ക്കരണത്തിനും വിപണന സഹായമായും 1.91 ലക്ഷം രൂപയും വിതരണം ചെയ്തു.

Keywords: 500 small scale industries, Kasaragod