city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലവര്‍ഷം കനത്തതോടെ മഴക്കള്ളന്മാര്‍ സജീവമായി; വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ കവര്‍ച്ച, പോലീസ് അന്വേഷണം ആരംഭിച്ചു

കുമ്പള: (www.kasargodvartha.com 10.08.2020) കാലവര്‍ഷം കനത്തതോടെ മഴക്കള്ളന്മാര്‍ സജീവമായി. കുമ്പളയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ കവര്‍ച്ച. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് എട്ടോളം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നത്. പണവും, ഡ്രെസ്സുകളും, വിലപിടിപ്പുള്ള ഫാന്‍സി വസ്തുക്കളടക്കമുള്ള സാധനങ്ങള്‍ മോഷണം പോയി.

 കാലവര്‍ഷം കനത്തതോടെ മഴക്കള്ളന്മാര്‍ സജീവമായി; വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ കവര്‍ച്ച, പോലീസ് അന്വേഷണം ആരംഭിച്ചു

കോവിഡ് -19 വ്യാപന സുരക്ഷയുടെ ഭാഗമായി മാസങ്ങളായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ ഈ കഴിഞ്ഞ എട്ടാം തീയ്യതി മുതലാണ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനിടയില്‍ കവര്‍ച്ചയും നടന്നത് വ്യാപാരികളെ ഏറെ ദുരിതത്തിലാക്കുകയും, ആശങ്കാകുലരാക്കുകയും ചെയ്തിട്ടുണ്ട്. അംന കളക്ഷന്‍, മിസ്സ് റോസ്, ടോപ് ലേഡി, റാംപ്, ലെതര്‍ വേള്‍ഡ്, ബാഗ് പാലസ്, കണ്ണൂര്‍ മൊബൈല്‍സ്, എം. കെ എന്റര്‍പ്രൈസസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്.

വിവരമറിഞ്ഞ് കുമ്പള സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ച നടന്ന വ്യാപാര സ്ഥാപനങ്ങള്‍ വിരലടയാള വിദഗ്ദര്‍ പരിശോധിച്ചു. 

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എല്‍ പുണ്ഡരീകാക്ഷ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ കെ ആരിഫ്, ബി എന്‍ മുഹമ്മദലി, അഷ്റഫ് കൊടിയമ്മ, വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് പ്രസിഡന്റ് വിക്രം പൈ, ജനറല്‍ സെക്രെട്ടറി സത്താര്‍ ആരിക്കാടി, ട്രഷറര്‍ അന്‍വര്‍ സിറ്റി, എന്നിവര്‍ കവര്‍ച്ച നടന്ന വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.

കുമ്പളയില്‍ നടന്ന കവര്‍ച്ചയില്‍ അന്വേഷണം നടത്തി കവര്‍ച്ചക്കാരെ ഉടന്‍ പിടികൂടണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം. സി ഖമറുദ്ദീന്‍ എം എല്‍ എ എന്നിവര്‍ ആവശ്യപ്പെട്ടു.

 കാലവര്‍ഷം കനത്തതോടെ മഴക്കള്ളന്മാര്‍ സജീവമായി; വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ കവര്‍ച്ച, പോലീസ് അന്വേഷണം ആരംഭിച്ചു

 കാലവര്‍ഷം കനത്തതോടെ മഴക്കള്ളന്മാര്‍ സജീവമായി; വ്യാപാര സ്ഥാപനങ്ങളില്‍ പരക്കെ കവര്‍ച്ച, പോലീസ് അന്വേഷണം ആരംഭിച്ചു


Keywords: News, Kerala, Kasaragod, Shop, Robbery, Kumbala, Rain,  Widespread robbery in business establishments

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia