city-gold-ad-for-blogger

വോഡഫോണ്‍- ലാവ സഹകരണത്തിലൂടെ ഫീച്ചര്‍ ഫോണിന് സമ്പൂര്‍ണ കാഷ്ബാക്ക് ഓഫര്‍

കൊച്ചി: (www.kasargodvartha.com 18.09.2017) ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ പ്രമുഖ ഇന്ത്യന്‍ ബഹുരാഷ്ട്ര മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനിയായ ലാവയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ കാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കുന്നു. സഹകരണത്തിലൂടെ ലാവയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് വാങ്ങുന്ന വരിക്കാര്‍ക്ക് 900 രൂപവരെ കാഷ്ബാക്ക് ലഭിക്കുന്നു. ഒക്‌ടോബര്‍ 31വരെ വോഡഫോണിന്റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ വരിക്കാര്‍ക്കും ഓഫര്‍ ലഭ്യമാണ്.

വോഡഫോണ്‍- ലാവ സഹകരണത്തിലൂടെ ഫീച്ചര്‍ ഫോണിന് സമ്പൂര്‍ണ കാഷ്ബാക്ക് ഓഫര്‍

ഓഫറിലൂടെ വോഡഫോണ്‍ വരിക്കാര്‍ക്ക് പുതിയ ലാവ ഫീച്ചര്‍ ഫോണ്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. ലാവ ഫോണ്‍ വാങ്ങുന്ന വോഡഫോണ്‍ വരിക്കാര്‍ക്ക് 18 മാസത്തേക്ക് കുറഞ്ഞ റീച്ചാര്‍ജായ 100 രൂപ റീച്ചാര്‍ജില്‍ പ്രതിമാസം 50 രൂപവീതം കാഷ്ബാക്കാണ് ലഭിക്കുന്നത്. ഓരോ മാസവും ലഭിക്കുന്ന ഈ 50 രൂപ ടോക്ക് ടൈമിലൂടെ 18 മാസം കൊണ്ട് ഹാന്‍ഡ്‌സെറ്റിന്റെ വിലയോളം വരുന്ന 900 രൂപ ലഭിക്കും.

ആളുകളുടെ പോക്കറ്റിന് മിച്ചമുണ്ടാക്കുന്ന ഈ ഓഫറിനായി ലാവയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ ഓഫറിലൂടെ വരിക്കാര്‍ക്ക് കൂടുതല്‍ സമയം മിതമായ നിരക്കില്‍ തടസമില്ലാതെ സംസാരിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും നിലവിലുള്ളതും പുതിയതായി വരുന്ന വരിക്കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകുമെന്നും വോഡഫോണ്‍ ഇന്ത്യ, കണ്‍സ്യൂമര്‍ ബിസിനസ്, അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

വോഡഫോണുമായുള്ള സഹകരണത്തിലൂടെ ഞങ്ങളുടെ ഉപകരണം വാങ്ങുന്നവര്‍ക്ക് ലാവയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാപ്റ്റന്‍ എന്‍1 ന്റെ വിലവരുന്ന തുക തിരിച്ചു ലഭിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ലാവയുടെ ഏതു ഫീച്ചര്‍ ഫോണ്‍ വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും എല്ലാ ഫോണിനും ഓഫര്‍ ലഭ്യമാണെന്നും ലാവ ഇന്റര്‍നാഷണല്‍ പ്രൊഡക്ട് ഹെഡും സീനിയര്‍ വിപിയുമായ ഗൗരവ് നിഗം പറഞ്ഞു.

പുതിയ ലാവ ഫോണ്‍ വാങ്ങിയശേഷം വോഡഫോണ്‍ പ്രീപെയ്ഡ് നമ്പര്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാണ്. പുതിയതായി വോഡഫോണ്‍ സിം എടുക്കുന്ന നിലവിലെ ലാവ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലാവ ഫോണ്‍ വാങ്ങുന്ന നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും ഓഫര്‍ ലഭിക്കും. വോഡഫോണിന്റെ വോയ്‌സ്, എസ്എംഎസ് തുടങ്ങി എല്ലാ മൂല്യ വര്‍ധിത സേവനങ്ങളും ഓഫറില്‍ ലഭ്യമാണ്. പേ ബൈ ബാലന്‍സ്, രാജ്യാന്തര റോമിങ് എന്നിവ ഓഫറിനു കീഴില്‍ ലഭിക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, News, Top-Headlines, Offer, Business, Vodafone.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia