city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോഡഫോണും ഐ പി എല്ലും ക്രിക്കറ്റൈന്‍മെന്റിന്റെ 10 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു

കൊച്ചി: (www.kasargodvartha.com 31.03.2017) ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വന്‍ ആവേശവും ആകാംക്ഷയുടെ കുളിര്‍കാറ്റും ഏകിക്കൊണ്ടാണ് ഓരോ ഐ പി എല്‍ സീസണും എത്തിച്ചേരുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വീക്ഷിക്കപ്പെടുന്ന ഈ ക്രിക്കറ്റ് ഉത്സവവുമായുള്ള ഒരു ദശാബ്ദത്തെ സഹകരണം ആഘോഷിച്ചു കൊണ്ട് വിവോ ഐ പി എല്‍ 2017 നെ ഏറ്റവും ബൃഹത്താക്കാനുള്ള പ്രതിജ്ഞയാണ് വോഡഫോണ്‍ ഇന്ത്യ മുന്നോട്ടു വെക്കുന്നത്.

ഐ പി എല്ലുമായി തുടക്കം മുതല്‍ തുടര്‍ച്ചയായി സഹകരിച്ചു വരുന്ന ഏക ദേശീയ ബ്രാന്‍ഡാണ് വോഡഫോണ്‍. ഓരോ ഐ പി എല്‍ സീസണിലും അതിന്റെ വന്‍ പ്രചാരണ പരിപാടികള്‍ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. ഓരോ ദിവസത്തേയും അവിസ്മരണീയമായ പ്രത്യേക ദിനങ്ങളാക്കി മാറ്റുന്ന സവിശേഷതകളാവും വോഡഫോണും ഐ പി എല്ലും തങ്ങളുടെ 10 വര്‍ഷത്തെ സഹകരണം ആഘോഷിക്കുന്ന ഇത്തവണത്തെ ഐ പി എല്ലില്‍ അവതരിപ്പിക്കുക.

മത്സര വിജയത്തില്‍ ഉപയോഗിച്ച പന്ത് വിജയിച്ച ടീം ക്യാപ്റ്റന്‍ കയ്യൊപ്പിട്ട് ലൈവായി ടിവിയില്‍ പ്രക്ഷേപണം ചെയ്തു കൊണ്ടു നല്‍കുന്ന ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അനുഭവമാണ് എന്നും ജനപ്രിയമായ വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ വഴി വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിപുലമായ അവതരണമായിരിക്കും 2017 ല്‍ ദൃശ്യമാകുക. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഫാനുകള്‍ക്ക് തങ്ങളുടെ ചില സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരമാണ് വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ കി സൂപ്പര്‍ വിഷ് അവതരിപ്പിക്കുന്നത്.

വോഡഫോണ്‍ ഐ പി എല്ലിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന അവസരങ്ങളില്‍ പങ്കെടുക്കാനായി SUPERFAN <CITY> എന്ന് 199 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ മതിയാകും. അതിനു ശേഷം തങ്ങളുടെ സൂപ്പര്‍ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് കാത്തിരിക്കാം. മൈ വോഡഫോണ്‍ ആപ്പു വഴിയും ഈ അവസരം പ്രയോജനപ്പെടുത്താം. തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തോടൊപ്പം ഡിന്നര്‍, ഐ പി എല്‍ താരങ്ങളുമായി നെറ്റ് പ്രാക്ടീസ്, സോണിയില്‍ എക്‌സ്ട്രാ ഇന്നിങ്‌സ് ഷോയില്‍ പങ്കെടുക്കുക, വിവോ ഐ പി എല്‍ ട്രോഫിയുമായി സെല്‍ഫി എടുക്കുക എന്നിവ അടക്കമുള്ളവയാണ് ഇതു വഴി യാഥാര്‍ത്ഥ്യമാക്കാനാവുക.

ഐ പി എല്‍ 2016ല്‍ വന്‍ വിജയമായ ഹക്കേ ബക്കേയുടെ ആവേശത്തില്‍ ഇത്തവണ മറ്റൊരു സവിശേഷത കൂടി അവതരിപ്പിക്കുന്നുണ്ട്. സൂമികളുടെ തിരിച്ചു വരവും ഇതോടൊപ്പം ഉണ്ടാകും. ഇന്ത്യയില്‍ ഇതാദ്യമായി വോഡഫോണ്‍ സൂപ്പര്‍ ഫാനുകള്‍ക്ക് സ്റ്റേഡിയത്തില്‍ ഇല്ലെങ്കിലും മുന്‍ നിരയില്‍ ഇരിക്കുന്ന അനുഭവത്തോടെ തങ്ങളുടെ പ്രിയ ടീമിന്റെ മത്സരം രാജ്യത്ത് എവിടെയുമുള്ള വോഡഫോണ്‍ സ്‌റ്റോറില്‍ നിന്നു വീക്ഷിക്കാനുള്ള അവസരവും ഉണ്ടാകും. തങ്ങളുടെ ശക്തമായ ഡാറ്റാ ശൃംഖല പ്രയോജനപ്പെടുത്തിയാണ് വോഡഫോണ്‍ ഇതു സാധ്യമാക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദമായി ക്രിക്കറ്റ് ആരാധകര്‍ക്കും കായിക പ്രേമികള്‍ക്കും വോഡഫോണും ഐ പി എല്ലും ചേര്‍ന്ന് സവിശേഷമായ അനുഭവങ്ങളാണു ലഭ്യമാക്കിയതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഇന്ത്യയുടെ വിപണന വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബാനര്‍ജി ചൂണ്ടിക്കാട്ടി. ഇത്തവണ കൂടുതല്‍ വിപുലമായ സജ്ജീകരണങ്ങളാണ് തങ്ങള്‍ ഒരുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ കി സൂപ്പര്‍ വിഷ്, മുന്‍ നിരയില്‍ നിന്ന് വീക്ഷിക്കുന്ന അനുഭവങ്ങള്‍ നല്‍കുന്ന പദ്ധതി എന്നിവയെല്ലാം കൂടുതല്‍ ആവേശകരമാകും. സൂമി സൂപ്പര്‍ ചിയേഴ്‌സമുയി ഐ പി എല്‍ സീസണ്‍ ആസ്വദിക്കാന്‍ വോഡഫോണ്‍ ഉപഭോക്താക്കളും ഐ പി എല്‍ പ്രേമികളും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

വോഡഫോണും ഐ പി എല്ലും ക്രിക്കറ്റൈന്‍മെന്റിന്റെ 10 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു

Keywords : Kochi, Cricket Tournament, Sports, Business, Kerala, Top-Headlines, Vodafone & IPL - celebrating a decade of Cricketainment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia