city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മാസത്തേക്ക് ഡാറ്റയും കോളും ലഭ്യമാകുന്ന 38 രൂപയുടെ ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍

കൊച്ചി:(www.kasargodvartha.com 13/11/2017) ഇതുവരെ ഇല്ലാത്ത നിരക്കില്‍ സമഗ്രമായ വോയ്‌സ്, ഡാറ്റ ലഭ്യമാക്കുന്ന ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍ ഇന്ത്യ. വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ പാക്കിലൂടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/ 4ജി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും.

ഇത്രയും മിതമായ നിരക്കില്‍ ഒരു മാസത്തേക്ക് കണക്റ്റഡായിരിക്കാനുള്ള ഇത്തരത്തിലുളള ആദ്യത്തെ സംയോജിത പാക്കാണിതെന്നും വരിക്കാര്‍ക്കുള്ള അധിക നേട്ടമായി 100 എംബി ഡാറ്റയും നല്‍ക്കുന്നുണ്ടെന്നും ഇനി തടസമില്ലാതെ വോഡഫോണിന്റെ ഏറ്റവും മികച്ച നെറ്റ്‌വര്‍ക്കായ സൂപ്പര്‍നെറ്റ് 4ജി എല്ലാവര്‍ക്കും ആസ്വദിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

ഒരു മാസത്തേക്ക് ഡാറ്റയും കോളും ലഭ്യമാകുന്ന 38 രൂപയുടെ ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍

മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 38 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് 100 ലോക്കല്‍, എസ്ടിഡി കോളുകളും 200എംബിയുടെ 2ജി ഡാറ്റയും ലഭ്യമാകും. എല്ലാ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, യുഎസ്സ്എസ്സ്ഡി, വെബ്‌സൈറ്റ്, മൈവോഡഫോണ്‍ ആപ്പ് എന്നിവിടങ്ങളില്‍ വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ പാക്ക് ലഭ്യമാണ്. ഓരോ സര്‍ക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Business, Top-Headlines, News, Kochi, Kerala, Vodafone, Recharge, STD, Local calls, Vodafone Chhota Champion - Stay connected for an entire month at only Rs. 38

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia