city-gold-ad-for-blogger

ഓണം അടുത്തിരിക്കെ പച്ചക്കറി വില കുറയുന്നത് ജനങ്ങൾക്ക് ആശ്വാസം, നേന്ത്രക്കായ വില 70-ൽ തന്നെ

 Representational image of fresh vegetables in a Kerala market ahead of Onam
Photo: Special Arrangement

● ഉള്ളി, തക്കാളി, മുട്ട എന്നിവയുടെ വിലയിൽ ഇടിവുണ്ടായത് ജനങ്ങൾക്ക് ആശ്വാസം
● തക്കാളിയുടെ വില 30 രൂപയിൽ നിന്ന് 17 രൂപയായി കുറഞ്ഞു
● മുട്ടയുടെ വില 6.30 രൂപയായും ഉള്ളിയുടെ വില 34 രൂപയായും താഴ്ന്നു
● കദളിപ്പഴത്തിനും നേന്ത്രക്കായയ്ക്ക് സമാനമായ ഉയർന്ന വിലയാണുള്ളത്

കാസർകോട്: (KasargodVartha) അവശ്യസാധനങ്ങൾക്കൊപ്പം, പച്ചക്കറികൾക്കും വില കൂടുമോ എന്ന ഭയം ഓണാഘോഷത്തിന് തയാറെടുക്കുന്ന വീട്ടമ്മമാർക്കുണ്ടായിരുന്നു. എന്നാൽ പച്ചക്കറികൾക്ക് വില കുറയുന്നതാണ് വിപണിയിലെ പുതിയ റിപ്പോർട്ട്. 40 രൂപയുണ്ടായിരുന്ന ഉള്ളിക്ക് നിലവിലെ വില 34 രൂപയാണ്. തക്കാളി വില 30 രൂപയിൽ നിന്ന് 17 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. 7.50 മുതൽ എട്ട് രൂപ വരെ എത്തിയിരുന്ന മുട്ടയ്ക്ക് വില 6.30 രൂപയാണ്.

ഓണസദ്യ ഒരുക്കാൻ സംഘടനകളും

ഓണം അടുത്തെത്തിയപ്പോൾ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങളിലാണ് വീട്ടമ്മമാർ. ജില്ലയിൽ നിരവധി സന്നദ്ധ സംഘടനകൾ ഓണാഘോഷത്തോടനുബന്ധിച്ച് ഓണസദ്യ ഒരുക്കാറുണ്ട്. അവശ്യസാധനങ്ങൾക്കൊപ്പം പച്ചക്കറി വില ഉയരുമോ എന്ന ഭയം ഇവർക്കുമുണ്ടായിരുന്നു. എന്നാൽ വില കുറഞ്ഞുവരുന്നത് എല്ലാവർക്കും വലിയ ആശ്വാസമായിട്ടുണ്ട്.

Representational image of fresh vegetables in a Kerala market ahead of Onam

നേന്ത്രക്കായയ്ക്ക് പൊള്ളുന്ന വില

മറ്റു പച്ചക്കറികൾക്ക് വില കുറയുമ്പോഴും നേന്ത്രക്കായ വില കുതിപ്പ് തുടരുന്നുണ്ട്. ശക്തമായ മഴയിലെ കൃഷിനാശമാണ് ഇതിന് കാരണമായി പറയുന്നത്. നേന്ത്രക്കായയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് ഈടാക്കുന്നത്. കദളിപ്പഴത്തിനും ഇതേ വില തന്നെയാണ് വിപണിയിലുള്ളത്.

ബുധനാഴ്ചത്തെ പച്ചക്കറി വിലവിവരങ്ങൾ

കാസർകോട് വിപണിയിലെ പ്രധാന പച്ചക്കറികളുടെ വിലവിവരങ്ങൾ താഴെ പറയുന്നതാണ്: 

● പച്ചമുളക് 60

● ഉരുളക്കിഴങ്ങ് 26

● ഇഞ്ചി 140

● കക്കിരി 40

● വെള്ളരി 25

● കോവയ്ക്ക 60

● ബീൻസ് 70

● വെണ്ടയ്ക്ക 50

● ക്യാരറ്റ് 60

● ബീറ്റ്റൂട്ട് 50

● കാബേജ് 36.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: As Onam approaches, residents in Kasaragod are relieved as vegetable prices have dropped, though Nendran banana prices remain high.

#Onam2026 #KasaragodNews #VegetablePrices #KeralaMarket #OnamSadya #MalayalamNews #PriceDrop #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia