city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയിലേക്ക് അപ്‌ഗ്രേഡു ചെയ്ത് 4ജി ബി ഡാറ്റ സൗജന്യമായി ആസ്വദിക്കാം

കൊച്ചി: (www.kasargodvartha.com 17.04.2017) രാജ്യത്തെ മുന്‍ നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ, കേരളത്തിലെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ആകര്‍ഷകമായ ആനുകൂല്യം പ്രഖ്യാപിച്ചു. വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കും 4ജി ബി ഡാറ്റ അവരുടെ 4ജി സ്മാര്‍ട്ട് ഫോണുകളില്‍ ആസ്വദിക്കാം. ഈ 4ജി സിമ്മുകള്‍ കേരളത്തിലെ എല്ലാ വോഡഫോണ്‍ സ്റ്റോറുകളിലും, മിനി സ്റ്റോറുകളിലും കൂടാതെ റീച്ചാര്‍ജ് ഔട്ട്‌ലെറ്റുകളിലും ലഭിക്കും.

പ്രീ പെഡ്‌യ് ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണത്തേക്കു സൗജന്യമായി ലഭിക്കുന്ന ഈ 4ജി ബി ഡാറ്റയുടെ വാലിഡിറ്റി 10 ദിവസത്തേക്കാണ്. ഇതേ സമയം പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കിത് ഒരു ബില്ലിങ് കാലയളവിലേക്കാണ് ലഭിക്കുക. ഉപഭോക്താക്കള്‍ അവരുടെ 4ജി സിം 4ജി സംവിധാനമുള്ള ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കുമ്പോള്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയിലേക്ക് അപ്‌ഗ്രേഡു ചെയ്ത് 4ജി ബി ഡാറ്റ സൗജന്യമായി ആസ്വദിക്കാം

പുതിയ വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സിം വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന 4ജി ബി അധിക ഡാറ്റയോടു കൂടി തടസ്സമില്ലാത്ത മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം തുടരാനാവും. സിം പുതുക്കി വാങ്ങിക്കഴിഞ്ഞാല്‍ രണ്ട് മണിക്കൂറിനകം ഇത് അവരുടെ ഡാറ്റ ബാലന്‍സില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. കേരളത്തിലെ 7.5 ദശലക്ഷം ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത ടെലികോം സേവന ദാതാവാകുന്നതില്‍ വോഡഫോണിന് അഭിമാനമുണ്ടെന്ന് വോഡഫോണ്‍ സൂപ്പര്‍നെറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കളെ ക്ഷണിച്ചുകൊണ്ട് വോഡഫോണിന്റെ കേരളത്തിലെ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍ അറിയിച്ചു. വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയുടേയും അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റിന്റേയും മേന്മ ആസ്വദിച്ചു തുടങ്ങുന്നതിനായി ഉപഭോക്താക്കള്‍ക്കായി തങ്ങള്‍ 4ജി ബി ഡാറ്റ സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിം അപ്‌ഗ്രേഡ് പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം അനുഭവപ്പെടുകയാണെങ്കില്‍ 199 എന്ന നമ്പറില്‍ വിളിച്ചു സേവനം തേടുകയോ ഏതെങ്കിലും വോഡഫോണ്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് സഹായം തേടുകയോ ആവാം. കേരളം, കൊല്‍ക്കത്ത, കര്‍ണാടക, ഡല്‍ഹി, മുംബൈ, ഗുജറാത്ത്, ഹരിയാന, ഉത്തര്‍ പ്രദേശ് (ഈസ്റ്റ്), പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, പഞ്ചാബ്, അസമും വടക്കു കിഴക്കന്‍ മേഖലയും, ഒഡീഷ, തമിഴ്‌നാട്, മഹാരാഷ്ട്രയും ഗോവയും, ഉത്തര്‍ പ്രദേശ് (വെസ്റ്റ്) എന്നിവിടങ്ങളില്‍ വോഡഫോണ്‍ അതിന്റെ അതിവേഗ 4ജി സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mobile, Business, Kerala, Top-Headlines, News, Upgrading to a Vodafone supernet 4G sim gets even better, with 4GB data free.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia