രാജ്യത്തെ ബാങ്കുകളിലും ഇൻഷുറൻസുകളിലുമായി 1.82 ലക്ഷം കോടി രൂപയുടെ അനാഥപ്പണം; ബാങ്കുകളിൽ മാത്രം 75,000 കോടി; പുതിയ ഏകീകൃത പോർട്ടൽ ആരംഭിച്ചു
● കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 1275.16 കോടി രൂപ
● സംസ്ഥാനത്ത് കഴിഞ്ഞ ഒൻപത് മാസത്തിനിടെ 858.56 കോടി രൂപ തിരികെ നൽകി
● 10 വർഷത്തിന് മുകളിൽ നിർജീവമായ നിക്ഷേപങ്ങളാണ് അനാഥപ്പണമായി മാറുന്നത്
● 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ബോധവൽക്കരണ കാമ്പയിനിലൂടെ തുക തിരിച്ചുപിടിക്കാം
കൊച്ചി: (KasargodVartha) അവകാശികളില്ലാതെ കിടന്ന ദേശസാൽകൃത ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ഏപ്രിൽ വരെ സംസ്ഥാനത്ത് തിരികെ നൽകിയത് 858.56 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റിൽ റിസർവ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയാണ് അവകാശികളെ കണ്ടെത്താൻ കഴിയാതെ ഉണ്ടായിരുന്നത്. ഇനി 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടിയാണ് ബാക്കിയുള്ളത്.
പണം തിരികെ നൽകാൻ കാമ്പയിൻ
ഈ പണം അവകാശികൾക്ക് തിരികെ നൽകാൻ 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന ബോധവൽക്കരണ പരിപാടി ധനകാര്യ മന്ത്രാലയം നടത്തിയിരുന്നു. ഒൻപത് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഈ തുകയിൽ നിന്ന് 40.23 ശതമാനം അവകാശികൾക്ക് തിരികെ നൽകാൻ കഴിഞ്ഞത് നേട്ടമാണ്. ചില ജില്ലകളിൽ 50 ശതമാനത്തിലേറെ അവകാശികളെ കണ്ടെത്താൻ കഴിഞ്ഞു.
രാജ്യത്ത് ബാങ്കുകളിൽ അനാഥപ്പണം
രാജ്യത്തെ ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ബാങ്കുകളിൽ മാത്രം 75,000 കോടിയാണ് ഇത്തരത്തിലുള്ളത്. 10 വർഷത്തിന് മുകളിൽ നിർജീവമായ നിക്ഷേപങ്ങളെയാണ് ഈ വിഭാഗത്തിലേക്ക് മാറ്റുക. മരണശേഷം അവകാശികളില്ലാതെയാകുന്നതാണ് മിക്ക നിക്ഷേപങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാൽ നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസത്തിലെ മാറ്റം തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കാം.
പുതിയ ഏകീകൃത പോർട്ടൽ
അവകാശികളില്ലാത്ത നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഏകീകൃത പോർട്ടൽ ധനമന്ത്രാലയം ആരംഭിച്ചു. നിലവിലുള്ള വിവിധ പോർട്ടലുകളെ ഒരു സൈറ്റിൽ ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. വെബ്സൈറ്റ്: www(dot)unclaimedassetsportal(dot)in
ഈ സാമ്പത്തിക വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kerala banks hold Rs 1275 crore unclaimed deposits; new portal launched.
#KeralaBanking #UnclaimedDeposits #FinanceMinistry #KeralaNews #PersonalFinance #RBI #RenuNews






