city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Trade festival | ഓണക്കാലം വ്യാപാര മഹോത്സവമാക്കി മാറ്റാന്‍ വ്യാപാരികള്‍; വിശക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പെടെ വേറിട്ട പദ്ധതികള്‍; 4 മാസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് വ്യാഴാഴ്ച തുടക്കം

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) വ്യാപാര മേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വെള്ളരിക്കുണ്ടില്‍ ഈ ഓണക്കാലം വ്യാപാര മഹോത്സവമാക്കി മാറ്റാന്‍ വ്യാപാരികള്‍. വിശന്നു വലഞ്ഞു ടൗണിലെത്തി ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവര്‍ക്ക് വയറുനിറച്ച് ഭക്ഷണം ഉള്‍പെടെയുള്ള വേറിട്ട രീതിയിലുള്ള വ്യാപാരമഹോത്സവത്തിനാണ് വെള്ളരിക്കുണ്ടിലെ വ്യാപാരികള്‍ ഒരുങ്ങുന്നത്.
                   
Trade festival | ഓണക്കാലം വ്യാപാര മഹോത്സവമാക്കി മാറ്റാന്‍ വ്യാപാരികള്‍; വിശക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പെടെ വേറിട്ട പദ്ധതികള്‍; 4 മാസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് വ്യാഴാഴ്ച തുടക്കം

നാലുമാസം നീണ്ടുനില്‍ക്കുന്ന വ്യാപാരമഹോത്സവത്തില്‍ നിരവധി സമ്മാനങ്ങളും ആളുകളെ തേടിയെത്തും. നിശ്ചിത തുകയ്ക്കുള്ള പര്‍ചേസിന് ലഭിക്കുന്ന സമ്മാനകൂപ്പണുകളില്‍ നിന്ന് നറുക്ക് ലഭിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് എന്‍ ഫീല്‍ഡ് ബുള്ളറ്റ് ബൈക് മുതല്‍ പതിനാലോളം ആകാംക്ഷഭരിതമായ സമ്മാനങ്ങള്‍ ലഭിക്കും. വെള്ളരിക്കുണ്ടിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളിലും സമ്മാനകൂപ്പണുകള്‍ ലഭിക്കും. എല്ലാമാസവും 30ന് ആയിരിക്കും ഭാഗ്യശാലികളെ കണ്ടെത്തുന്ന നറുക്കെടുപ്പ് നടക്കുക..

മലയോര താലൂക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വെള്ളരിക്കുണ്ടില്‍ ഇതാദ്യമായാണ് വ്യാപാരി ഐക്യത്തോടെയുള്ള വ്യാപാര മഹോത്സവം സംഘടിപ്പിക്കുന്നത് എന്നും മലയോരജനതയുടെ ശ്രദ്ധ വെള്ളരിക്കുണ്ടിലേക്ക് തിരിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതില്‍ കൂടി വ്യാപാരമേഖലയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യാപാരമഹോത്സവം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹ്മദ് ശരീഫ് സമ്മാന കൂപണ്‍ വിതരണവും വിശപ്പ് രഹിത വെള്ളരിക്കുണ്ട് എന്ന പദ്ധതി ബളാല്‍ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയവും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന്‍ അധ്യക്ഷത വഹിക്കും. ടെലഫോണ്‍ ഡയറക്ടറി കരിന്തളം പഞ്ചായത് പ്രസിഡന്റ് ടികെ രവി പ്രകാശനം ചെയ്യും. വ്യത്യസ്ത മേഖലകളില്‍ അവാര്‍ഡുകള്‍ നേടിയവരെയും ചടങ്ങില്‍ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ യൂനിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന്‍, സെക്രടറി ബിജി ജോണ്‍, ട്രഷറര്‍ കെ എം കേശവന്‍ നമ്പീശന്‍, റിങ്കു മാത്യു എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Onam, Onam-Celebration, Business, Vellarikundu, Traders turn Onam into trade festival.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia