city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടൊയോട്ട എത്തിയോസ് വില്‍പ്പന നാല് ലക്ഷം കവിഞ്ഞു

കൊച്ചി: (www.kasargodvartha.com 26.09.2018) പ്രമുഖവാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ എത്തിയോസ് സീരിയസ് കാറുകളുടെ വില്‍പ്പന നാല് ലക്ഷം പിന്നിട്ടു. 2011ലാണ് ഇന്ത്യയില്‍ എത്തിയോസ് സീരിയസ് കാറുകള്‍ ആദ്യമായി അവതരിപ്പിച്ചത്. പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്സ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് എത്തിയോസ് സീരിയസ്. 2018 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവാണ് എത്തിയോസ് ലിവ രേഖപ്പെടുത്തിയത്.

2016 സെപ്റ്റംബറിലാണ് ടോയോട്ട പുതിയ സുരക്ഷാസവിഷേതകളുമായി പ്ലാറ്റിനം എത്തിയോസ്, എത്തിയോസ് ലിവ എന്നീ മോഡലുകള്‍ വിപണിയില്‍ എത്തിച്ചത്. ആകര്‍ഷകമായ രണ്ടു നിറങ്ങള്‍ സംയോജിപ്പിച്ച് മനോഹരമായ ഡ്യൂവല്‍ ടോണ്‍ ലിവയും നിരത്തില്‍ എത്തി. എത്തിയോസ് ക്രോസ്സിന്റെ ലിമിറ്റഡ് എഡിഷന്‍ വാഹനമായ എത്തിയോസ് ക്രോസ് എക്സ് കഴിഞ്ഞ സെപ്റ്റംബറിലാണ് വില്‍പ്പനക്കെത്തിയത്. ഡ്യൂവല്‍ടോണ്‍ ലിവക്ക് ഉപഭോക്താക്കളില്‍ നിന്നുംലഭിച്ച മികച്ച പ്രതികരണത്തോടെ എത്തിയോസ് ലിവയുടെ സ്വകാര്യവാഹന വിഭാഗത്തിലെ വളര്‍ച്ച 95 ശതമാനമായി ഉയര്‍ന്നു.

മികച്ച സുഖസൗകര്യങ്ങള്‍, സുരക്ഷാസംവിധാനങ്ങള്‍, ഉയര്‍ന്ന റീ സെയില്‍വാല്യൂ, മികച്ച ഇന്ധന ക്ഷമത, ഏറ്റവും കുറഞ്ഞ മെയ്ന്റനന്‍സ് ചിലവ് എന്നിവയാണ് ടൊയോട്ട എത്തിയോസ് സീരിയസിനെ ജനപ്രിയമാക്കുന്നത്. വിപണിയിലെ വികസിച്ചുവരുന്ന ആവശ്യങ്ങള്‍ അനുസരിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ നവീകരിക്കുവാനും ടൊയോട്ടയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവുംമികച്ച ഫീച്ചറുകള്‍ പ്രദാനം ചെയ്യുവാനും ഞങ്ങള്‍ തുടര്‍ച്ചയായി കഠിന പ്രയത്നം നടത്തിക്കൊണ്ടേയിരിക്കുമെന്ന്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍ രാജ വ്യക്തമാക്കി.

എല്ലാവിഭാഗങ്ങളിലും ഉള്ള ഇരട്ട എസ്ആര്‍എസ് എയര്‍ ബാഗ്ഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഫോഴ്സ് ലിമിറ്റര്‍, പ്രീ ടെന്‍ഷനര്‍ തുടങ്ങിയവയോട് കൂടിയ മുന്‍ സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ലോക്കുകള്‍, എന്നിവ സെഗ് മെന്റില്‍ തന്നെ ഒരു പുതിയസുരക്ഷാ മാനദണ്ഡം സൃഷ്ടിച്ചിരിക്കുന്നു.

ടൊയോട്ട എത്തിയോസ് വില്‍പ്പന നാല് ലക്ഷം കവിഞ്ഞു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:  Kerala, Kochi, news, Vehicles, Automobile, Car, Sale, Business, Toyota Etios range crosses 4 Lakhs sales mark in India  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia