city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപഭോക്താക്കള്‍ അറിയുന്നില്ല ഈ മാറ്റം; ഇന്ധനവില ദിവസേന കൂടുന്നു

കൊച്ചി: (www.kasargodvartha.com 22/12/2017) രാജ്യത്ത് ഇന്ധനവില ദിവസേന കൂടുന്നു. ഉപഭോക്താക്കള്‍ അറിയാതെ പെട്രോളിനും ഡീസലിനും ദിവസേന രണ്ടുമുതല്‍ പത്തുപൈസവരെയാണ് കൂട്ടുന്നത്. വളരെ കുറഞ്ഞ നിരക്കായതിനാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നില്ല എന്നത് പെട്രോളിയം കമ്പനികള്‍ക്ക് വിലകൂട്ടാന്‍ കാരണമാകുന്നു.

കഴിഞ്ഞ പത്തുദിവസത്തിനിടെ ഒരു രൂപയോളമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്. ആറുമാസത്തിനുള്ളില്‍ ആറു രൂപയും വര്‍ധിച്ചിട്ടുണ്ട്. ആന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലതാഴുമ്പോഴാണ് കമ്പനികളുടെ ഈ ചൂഷണം. ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് ഇന്ധനവില കുറയ്ക്കുന്നതിനു പകരം ദിനംപ്രതി വില കൂട്ടുന്ന സ്ഥിതിവിശേഷമാണ്.

ഉപഭോക്താക്കള്‍ അറിയുന്നില്ല ഈ മാറ്റം; ഇന്ധനവില ദിവസേന കൂടുന്നു

ഡിസംബര്‍ 11-ന് 64.69 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അതിനടുത്ത ദിവസം 63.34 ഡോളറായും പിറ്റേദിവസം 62.44 ഡോളറായും താഴ്ന്നു. എന്നാല്‍, ഈ ദിവസങ്ങളിലെ ഇന്ധനവിലയില്‍ കുറവുവരുത്താന്‍ പെട്രോളിയം കമ്പനികള്‍ തയ്യാറായില്ല. പക്ഷെ തൊട്ടടുത്ത ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ മറന്നുമില്ല.

പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചില സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിതനികുതി(വാറ്റ്)യില്‍ കുറവുവരുത്തി ഇന്ധനവില രണ്ടുമുതല്‍ നാലുരൂപ വരെ കുറച്ചിരുന്നു. ഇത്തരത്തില്‍ ഗുജറാത്തില്‍ പെട്രോളിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു. മഹാരാഷ്ട്രയില്‍ പെട്രോളിന് 2.01 രൂപയും ഡീസലിന് 1.01 രൂപയും, മധ്യപ്രദേശില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 3.94 രൂപയും കുറഞ്ഞു. അഞ്ചുശതമാനം പ്രവേശനനികുതി വേണ്ടെന്നുവെച്ച് കര്‍ണാടകയും ഇന്ധനവില കുറച്ചു. ഇതോടെ പെട്രോളിന് 3.37 രൂപയും ഡീസലിന് 2.79 രൂപയുമാണ് കുറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ പിന്‍വലിച്ചാല്‍ സംസ്ഥാനം നികുതി കുറയ്ക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകമാണ് ധനമന്ത്രി ടി.എം. തോമസ് ഐസക്ക്. ഇന്ധനവില കൂടുമ്പോഴും നികുതി കുറയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Top-Headlines, Kerala, Business, Petrol, Price, Increase, This change is not known to consumers; Fuel prices increasing daily

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia