നടക്കാവില്‍ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു
Aug 8, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/08/2016) ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള നെല്ലിക്കാല്‍ ആക്ടിവിറ്റി ഗ്രൂപ്പിന്റെ തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവില്‍ പ്രവര്‍ത്തനം തുടങ്ങി. നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകിയുടെ അധ്യക്ഷതയില്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി കുഞ്ഞമ്പു, പി തമ്പാന്‍ നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം രാമചന്ദ്രന്‍, എം ഗംഗാധരന്‍, ടി കുഞ്ഞിരാമന്‍, ഇ നാരായണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സ്യഫെഡ് ഡയറക്ടര്‍ ഇ എം ആനന്ദവല്ലി ആദ്യവില്‍പന ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കെ അജിത സ്വാഗതവും യൂണിറ്റ് സെക്രട്ടറി വി സുധ നന്ദിയും പറഞ്ഞു.
Keywords : Trikaripure, Business, Inauguration, MLA, M Rajagopalan, Theeramythri super market inaugurated.