city-gold-ad-for-blogger

പെട്രോള്‍ പമ്പ് വില്‍പന: 93 ലക്ഷം നല്‍കിയില്ലെന്ന കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

ചെറുവത്തൂര്‍: (www.kasargodvartha.com 12.12.2019) പെട്രോള്‍ പമ്പ് വില്‍പന നടത്തിയ ഇടപാടില്‍ 93 ലക്ഷം നല്‍കിയില്ലെന്ന കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. 10 ദിവസത്തിനകം പ്രതി ചന്തേര പോലീസില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതിയുടെ വിധി.

അബൂദബിയില്‍ ബിസിനസുകാരനും കാഞ്ഞങ്ങാട് പടന്നക്കാട് താമസക്കാരനുമായ അബൂബക്കര്‍ കുറ്റിക്കോലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചത്. ചന്തേര പോലീസാണ്് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പോലീസില്‍ കീഴടങ്ങിയാല്‍ അറസ്റ്റു രേഖപ്പെടുത്തി 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കാമെന്നും രണ്ടുമാസക്കാലം എല്ലാ ശനിയാഴ്ചയും പ്രതി പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും ഉത്തരവിലുണ്ട്. വിദേശത്തേക്ക് പോകണമെങ്കില്‍ ഹോസ്ദുര്‍ഗ് കോടതിയുടെ അനുമതി വാങ്ങണമെന്നും പാസ്‌പോര്‍ട്ട് പോലീസിന് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ചെറുവത്തൂര്‍ ഞാണങ്കൈയിലെ കെ വി ദേവകി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അരയേക്കര്‍ സ്ഥലവും പെട്രോള്‍ പമ്പും ദേവകിയുടെയും മക്കളുടേയും പേരിലും പമ്പിന്റെ ലൈസന്‍സ് ദേവകിയുടെ മൂത്തമകളുടെ ഭര്‍ത്താവിന്റെ പേരിലുമായിരുന്നു. പമ്പും ഇതുള്‍പ്പെടുന്ന സ്ഥലവും 2017 ഫെബ്രുവരി ഒമ്പതിനാണ് മൂന്നരക്കോടി രൂപയ്ക്ക് അബൂബക്കറിന് വിറ്റത്. വില്‍പന സമയത്ത് 1.42 കോടി രൂപയാണ് നല്‍കിയത്. പമ്പിന്റെ രജിസ്‌ട്രേഷന്‍ മാറ്റണമെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റെ പേരിലാക്കണമെന്ന നിയമമുള്ളതിനാല്‍ അഡ്വാന്‍സ് തുക കൈപ്പറ്റുമ്പോള്‍ തന്നെ സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കുകയായിരുന്നു.

ഏഴുമാസത്തിനുള്ളില്‍ പണം മുഴുവന്‍ നല്‍കാമെന്നും കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ലൈസന്‍സ് മാറുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ കരാറില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാന്‍ സാധിച്ചില്ല. 2019 മാര്‍ച്ചില്‍ ഭാരത് പട്രോളിയം പമ്പിന്റെ ലൈസന്‍സ് അബൂബക്കറിന്റെ നോമിനിയായ ഷാഹുല്‍ഹമീദ് പട്ടത്തൂരിന്റെ പേരിലേക്ക് മാറ്റിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ബാക്കി നല്‍കാനുള്ള പണം ആവശ്യപ്പെട്ടപ്പോള്‍ പമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന സുധാകരന്‍ എന്നയാളുമായി താന്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയെന്ന മറുപടിയാണ് ലഭിച്ചതെന്ന് പരാതിയില്‍ ദേവകി പറയുന്നു. തന്റെ മൂത്തമകളുടെ ഭര്‍ത്താവായ സുധാകരനുള്ള ഓഹരി കഴിച്ച് ബാക്കി 93 ലക്ഷം രൂപ തനിക്കും തന്റെ മറ്റു രണ്ടു മക്കള്‍ക്കുമായി കിട്ടണമെന്നുമാണ് ദേവകി പരാതിയില്‍ ആവശ്യപ്പെട്ടത്. വിശ്വാസവഞ്ചന നടത്തിയെന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.

പെട്രോള്‍ പമ്പ് വില്‍പന: 93 ലക്ഷം നല്‍കിയില്ലെന്ന കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Top-Headlines, case, Police, Petrol-pump, High-Court, Abudhabi, Business, The High court ordered  the accused to surrender before police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia