Demand | ചെറുകിട ഇടത്തരം വ്യാപാര സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്ന് കുമ്പള മർച്ചന്റ് യൂത്ത് വിംഗ്
കുമ്പള മർച്ചന്റ്സ് യൂത്ത് വിംഗ്, ചെറുകിട വ്യാപാരികൾ, സർക്കാർ ഇടപെടൽ, പുതിയ ഭാരവാഹികൾ
കുമ്പള: (KasaragodVartha) ചെറുകിട ഇടത്തരം വ്യാപാരസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെ കണ്ട് കൊണ്ട് പരിഹരിക്കാനാ വശ്യമായ നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് ന്റെ കീഴിലുള്ള മർച്ചന്റ് യൂത്ത് വിംഗ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.
കുമ്പള വ്യാപാരഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ മുൻ യൂത്ത് വിംഗ് പ്രസിഡന്റ് അബ്ദുൽഖാദർ റഹ്‌മാനിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് സ്കൈലർ സ്വാഗതം പറഞ്ഞു കെവിവി ഇഎസ് കുമ്പള യൂണിറ്റ് പ്രസിഡന്റ് രാജേഷ് മനയത്ത് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി,ട്രഷറർ അൻവർ സിറ്റി എന്നി വർ യൂത്ത് വിംഗ് ന്റെ പ്രവർത്തന മേഖലയെ കുറിച്ച് സംസാരിച്ചു. തുടർന്ന് 2024/26 വർഷത്തേക്കുള്ള യൂത്ത് വിംഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ദുൽ ഖാദർ റഹ്‌മാനിയ(പ്രസിഡന്റ്) അഷ്‌റഫ് സ്കെയ്‌ലർ.( ജനറൽ സെക്രട്ടറി ) സന്തോഷ് പെർവാഡ്( ട്രഷറർ ). സന്തോഷ് എകെ ടെക്സ്റ്റൈൽസ്, അബ്ദുൽ ലത്തീഫ് കൂൾ കോർണർ, ഹൈദർ അലി ക്ലിയർ ലൈറ്റ്സ്( വൈസ് പ്രസിഡണ്ടുമാർ ) ജോയന്റ് സെക്രട്ടറിമാരായി സിദിഖ് മുബാറക് അൻവർ ചിക്കൻ, നവാസ് പ്രോഫിറ്റ് മൊബൈൽ എന്നിവരെയും, പ്രത്യേക ക്ഷണിതാക്കളായി ഇർഷാദ്, അനിൽ ജോളി ബേക്കറി, മൻസൂർ മൊബൈൽ കഫെ എന്നിവരെയും തെരഞ്ഞെടുത്തു.