തിരിച്ചടിക്കുന്നു! പോസ്റ്റ് ഓഫീസ് എ ടി എമ്മുകളില്‍ മറ്റ് ബേങ്കുകളുടെ എ ടി എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് പരിധി നിശ്ചയിച്ചു
Apr 18, 2017, 08:45 IST
കോഴിക്കോട്: (www.kvartha.com 18.04.2017) പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റ് ബേങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ബേങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍ വകുപ്പിന്റെ റൂപേ കാര്‍!ഡ് ഉപയോഗിക്കുന്നതിന് പരിധി പരിധി നിശ്ചയിച്ച സാഹചര്യത്തിലാണ് തപാല്‍വകുപ്പ് അധികൃതർ പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്.
പോസ്റ്റ് ഓഫീസ് പുറത്തിറക്കുന്ന റുപേ കാർഡുകൾ തപാൽ എ.ടി.എമ്മുകളില്‍ എത്രതവണ വേണമെങ്കിലും ഉപയോഗിക്കാമെങ്കിലും മറ്റു ബേങ്കുകളുടെ കാര്‍ഡുകള്‍ തപാല്‍ വകുപ്പിന്റെ എ ടി.എമ്മില്‍ അഞ്ച് തവണ വരെ പതിവുപോലെ സൗജന്യമായി ഉപയോഗിക്കാം. ഉപയോഗം അഞ്ചിൽ കൂടുകയാണെങ്കിൽ 23 രൂപ സേവനനിരക്ക് ഈടാക്കുമെന്നാണ് അറിയിപ്പ്.
പോസ്റ്റ് ഓഫീസ് പുറത്തിറക്കുന്ന റുപേ കാർഡുകൾ തപാൽ എ.ടി.എമ്മുകളില്‍ എത്രതവണ വേണമെങ്കിലും ഉപയോഗിക്കാമെങ്കിലും മറ്റു ബേങ്കുകളുടെ കാര്‍ഡുകള്‍ തപാല്‍ വകുപ്പിന്റെ എ ടി.എമ്മില്‍ അഞ്ച് തവണ വരെ പതിവുപോലെ സൗജന്യമായി ഉപയോഗിക്കാം. ഉപയോഗം അഞ്ചിൽ കൂടുകയാണെങ്കിൽ 23 രൂപ സേവനനിരക്ക് ഈടാക്കുമെന്നാണ് അറിയിപ്പ്.
തപാൽ വകുപ്പിന്റെ റുപേ കാര്‍ഡുകളുപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ ടി എമ്മിൽ നിന്ന് നേരത്തെ എത്രതവണ വേണമെങ്കിലും സേവനനിരക്കില്ലാതെ പണം പിന്‍വലിക്കാമായിരുന്നു. ഇതിന് പരിധിയും നിശ്ചയിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ബാങ്കുകള്‍ പോസ്റ്റ് ഓഫീസ് കാർഡുകൾക്ക് സേവനങ്ങള്‍ക്ക് നിരക്കേര്‍പ്പെടുത്തിയതോടെയാണ് തപാൽ വകുപ്പ് തിരിച്ചടി നൽകുന്നത്. നിശ്ചയിച്ച പരിധി കഴിഞ്ഞാൽ 23 രൂപ തന്നെയാണ് ഓരോ ഇടപാടുകൾക്കും ബേങ്കുകൾ സർവീസ് ചാർജ്ജായി ഈടാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Tapal limits ATM Transaction of other bank cards and Charges Rs 23 service charges beyond limit
Keywords: Kerala, news, Revenge, Post office Rupay cards, Other Bank ATM Cards, Service Charge, Postal Authority Bank.