വമ്പൻ മത്സ്യങ്ങളുടെ കലവറയായി തലപ്പാടി: മീൻ പ്രേമികൾക്ക് ആശ്വാസമായി മത്സ്യ മാർക്കറ്റ്
● അയക്കൂറ, സ്രാവ്, ആവോലി തുടങ്ങി 15 കിലോ വരെ തൂക്കമുള്ള വമ്പൻ മീനുകൾ ലഭ്യമാണ്.
● കാസർകോട് ജില്ലയ്ക്ക് പുറമെ മംഗലാപുരം, ഉള്ളാൾ എന്നിവിടങ്ങളിൽ നിന്നും ഉപഭോക്താക്കൾ എത്തുന്നു.
● വിവിധ ഹാർബറുകളിൽ നിന്നാണ് ഇവിടെ മത്സ്യങ്ങൾ വിൽപനയ്ക്ക് എത്തുന്നത്
● ആഘോഷങ്ങൾക്കും വിവാഹ പാർട്ടികൾക്കും ആവശ്യമായ മീനുകൾ ഇവിടെ സുലഭമാണ്.
● മത്സ്യവിൽപ്പന ശാലകളുടെ വർധനവ് നാടിന്റെ വികസനത്തിന് പുത്തൻ പ്രതീക്ഷ നൽകുന്നു.
തലപ്പാടി: (KasargodVartha) ഏത് കാലാവസ്ഥയിലും തലപ്പാടിയിൽ ചെന്നാൽ മത്സ്യങ്ങൾ ലഭ്യമാകുമെന്നത് മത്സ്യ ഭക്ഷണ പ്രേമികൾക്ക് ആശ്വാസമേകുന്നു. വൈകുന്നേരം മുതൽ തുറന്നിരിക്കുന്ന മത്സ്യ മാർക്കറ്റിൽ മീൻ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ധാരാളമാളുകൾ വൈകുന്നേരങ്ങളിൽ തലപ്പാടിയിലേക്ക് എത്താറുണ്ട്.
അയക്കൂറ, സ്രാവ്, ആവോലി, ബാമീൻ, ചെമ്മീൻ, ഏരി തുടങ്ങിയ വമ്പൻ മത്സ്യങ്ങൾക്കൊപ്പം അയലയും മത്തിയും പോലുള്ള ചെറുമത്സ്യങ്ങളും ഇവിടെ സുലഭമാണ്. മാർക്കറ്റിലെത്തുന്ന ഉപഭോക്താക്കൾ നിരാശരായി മടങ്ങേണ്ടി വരില്ലെന്നതാണ് ഇവിടുത്തെ പ്രത്യേകത.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിൽ മത്സ്യവിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും
തലപ്പാടിയെപ്പോലെ ഇത്രയേറെ മത്സ്യങ്ങൾ എത്തുന്ന മറ്റൊരു കേന്ദ്രമില്ലെന്ന് നാട്ടുകാർ പറയുന്നു.
വിവിധ ഹാർബറുകളിൽ നിന്നാണ് വമ്പൻ മീനുകൾ വിൽപന സ്റ്റാളുകളിലെത്തുന്നത്. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മംഗലാപുരം, ഉള്ളാൾ എന്നിവിടങ്ങളിൽ നിന്നും തങ്ങൾക്കിഷ്ടപ്പെട്ട മീൻ വാങ്ങാൻ കുടുംബാംഗങ്ങൾ കൂട്ടത്തോടെ ഇവിടെ എത്താറുണ്ടെന്ന് മത്സ്യ വ്യാപാരികൾ വ്യക്തമാക്കുന്നു.
വിവാഹമടക്കമുള്ള വലിയ ആഘോഷ പരിപാടികൾക്ക് മീൻ വിഭവങ്ങൾ ഒരുക്കുന്നവർക്ക് തലപ്പാടി മത്സ്യ മാർക്കറ്റ് ഏറെ ഉപകാരപ്രദമാണ്. 10 മുതൽ 15 കിലോ വരെ തൂക്കം വരുന്ന അയക്കൂറ മുതൽ സാധാരണക്കാർക്ക് പ്രിയപ്പെട്ട മത്തി വരെ ഇവിടെ ലഭിക്കുന്നു.
വികസനം വേണ്ടത്ര എത്താത്ത തലപ്പാടിയിൽ മത്സ്യവിൽപ്പന ഷാലുകളും തട്ടുകളും ധാരാളമായി എത്തിയത് പ്രദേശത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. തലപ്പാടിയിൽ ഒരു ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി സർക്കാരോ തദ്ദേശ സ്വയംഭരണ വകുപ്പോ കനിയണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Talapady fish market in Kasaragod gains popularity for its availability of giant fishes and diverse seafood options.
#Talapady #FishMarket #Kasaragod #SeaFood #GiantFish #KasargodVartha






