city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹോപകരണ വിപണിയിലേയ്ക്ക് പുതിയ കാല്‍വെയ്പ്പുമായി സപ്ലൈകോ

തിരുവനന്തപുരം:(www.kasargodvartha.com 25/02/2019) കേരളത്തിലെ ഗൃഹോപകരണ വിപണിയുടെ സാധ്യത കണക്കിലെടുത്ത് ഗൃഹോപകരണ വിപണിയിലേയ്ക്ക ചുവടുവയ്ക്കുകയാണ് സപ്ലൈകോ. ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും ഉപഭോക്താക്കളെ സപ്ലൈകോയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് സപ്ലൈകോ വിപണിയില്‍ ഇടപെടുന്നത്. ആദ്യപടിയായി തെരഞ്ഞെടുക്കപ്പെട്ട 10 വില്‍പ്പനശാലകളിലൂടെയാണ് വിപണനം ആരംഭിക്കുന്നത്.

ഗൃഹോപകരണ വിപണിയിലേയ്ക്ക് പുതിയ കാല്‍വെയ്പ്പുമായി സപ്ലൈകോ

പ്രമുഖ കമ്പനികളുടെ മിക്‌സി, പ്രെഷര്‍ കുക്കര്‍, സീലിംഗ് ഫാന്‍, ഗ്യാസ് സ്റ്റൗ, എയര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, തെര്‍മല്‍ ഫ്‌ലാസ്‌ക്, അയേണ്‍ ബോക്‌സ്, ഡിന്നര്‍ സെറ്റ്, ഫ്രൈ പാന്‍, കാസ്സെറോള്‍, മോപ്പുകള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. MRPയില്‍ നിന്നും 40% വരെ കുറഞ്ഞ വിലയിലാണ് ഉപഭോക്താക്കള്‍ക്ക് ഇവയെത്തിക്കുന്നത്. പടിപടിയായി കൂടുതല്‍ ഗൃഹോപകരണങ്ങള്‍ വില്‍പ്പനശാലകളില്‍ വിപണനത്തിനായി എത്തിച്ചേരുന്നതാണ്.

ഗൃഹോപകരണ വിപണനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 26ന് ഉച്ചയ്ക്ക് 2.00 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം, കോട്ടയം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും, കൊട്ടാരക്കര, പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും, തൃശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് 26 മുതല്‍ ഗൃഹോപകരണ വിപണനം തുടങ്ങുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 15 വരെ വില്‍പ്പനശാലകളില്‍ നിന്നും ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പ് വഴി ഓരോ വില്‍പ്പനശാലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1,200/ രൂപ വിലമതിക്കുന്ന ഗൃഹോപകരണം സമ്മാനമായി നല്‍കുകയും ചെയ്യുന്നു. പ്രമുഖ ബ്രാന്റുകളുടെ കൂടുതല്‍ ഗൃഹോപകരണ ഉല്‍പ്പന്നങ്ങള്‍ അനുയോജ്യമായ മറ്റ് വിപണനശാലകള്‍ കൂടിയും വിപണനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Business, Inauguration, Minister,Supply co start new market of home appliances

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia