city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ്‌സ് 2019-20 പുരസ്‌കാരം കല്യാണ്‍ ജൂവലേഴ്‌സിന്

കൊച്ചി: (www.kasaragodvartha.com 10.02.2020)  ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ് 2019-20 പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഉപയോക്താക്കളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ഉപയോക്തൃ വോട്ടെടുപ്പില്‍ കല്യാണ്‍ ജൂവലേഴ്‌സിന് മികച്ച പിന്തുണയാണ് ലഭിച്ചത്. മുമ്പ് കല്യാണ്‍ ജൂവലേഴ്‌സിന്റെ യു എ ഇ ഡിവിഷന്‍ ഈ അവാര്‍ഡ് തുടര്‍ച്ചയായി നാലു തവണ സ്വന്തമാക്കിയിരുന്നു.

ഉപയോക്തൃ കേന്ദ്രീകൃതമായി വിശ്വാസ്യതയും ഗുണമേന്മയും സുതാര്യതയും നവീനമായ മാതൃകകളും ഉറപ്പാക്കുന്ന ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്‌സ്. നൂതനമായ കാര്യങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കാനും ആഭരണവ്യവസായ രംഗത്തെ നിലവാരം നിശ്ചയിക്കാനും ശ്രമിച്ചതിലൂടെയാണ് കല്യാണ്‍ ജൂവലേഴ്‌സ് മുന്‍നിരയിലേയ്ക്ക് ഉയര്‍ന്നു വന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ്‌സ് 2019-20 പുരസ്‌കാരം കല്യാണ്‍ ജൂവലേഴ്‌സിന്

1993-ല്‍ ബ്രാന്‍ഡിന് തുടക്കമിട്ടതുമുതല്‍ കല്യാണ്‍ ജൂവലേഴ്‌സ് വിവിധ ബിസിനസ് രീതികളിലൂടെ മുന്നേറുകയും ഇന്ത്യയിലെ ആഭരണവ്യവസായ രംഗത്ത് ധാര്‍മ്മികത ഉറപ്പിക്കുന്നതിനായി പരിശ്രമിച്ചു വരികയും ചെയ്തു. ബി ഐ എസ് ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ ജൂവലറികളിലൊന്നാണ് കല്യാണ്‍ ജൂവലേഴ്‌സ്. സുതാര്യമായ വിലയും താരതമ്യമില്ലാത്ത നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും കല്യാണ്‍ ജൂവലേഴ്‌സ് നടപ്പിലാക്കി. എല്ലാ ഉദ്യമങ്ങളിലും ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്കിയിരുന്നത്. 300 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം സ്വര്‍ണനാണയങ്ങളും സമ്മാനമായി നല്‍കുന്നതിനായി നടത്തിയ പ്രചാരണപരിപാടികള്‍ ഇതിന് അടിവരയിടുന്നു. സൂപ്പര്‍ബ്രാന്‍ഡ്‌സ് ഇന്ത്യയുടെ ഈ അംഗീകാരം സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ടി എസ് കല്യാണരാമന്‍ വ്യക്തമാക്കി.

യുഎഇയില്‍ നാല് വര്‍ഷം സൂപ്പര്‍ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇന്ത്യയില്‍ ആദ്യമായി സൂപ്പര്‍ബ്രാന്‍ഡ് പദവി നേടുന്നതില്‍ അതിയായ സന്തോഷമുണ്ട്. കല്യാണ്‍ ജൂവലേഴ്‌സ് കുടുംബത്തിന്റെ ഭാഗമായ ഉപയോക്താക്കള്‍ക്ക് എന്നെന്നും മികച്ച വ്യക്തിഗത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അവരുടെ വിശ്വാസമാണ് മുന്നോട്ടുള്ള വളര്‍ച്ചയ്ക്കു നിദാനമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉപയോക്താക്കള്‍ക്കായി ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബി ഐ എസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. കൂടാതെ ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യം ഉറപ്പുനല്‍കുന്നു. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ടി എസ് കല്യാണരാമന്‍ വ്യക്തമാക്കി.

ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈയിടെ ഇന്ത്യയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1993-ല്‍ ഒരൊറ്റ ഷോറൂമുമായി തുടക്കമിട്ട കല്ല്യാണിന് ഇപ്പോള്‍ ഇന്ത്യയിലും യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 144 ഷോറൂമുകളുണ്ട്. കാന്‍ഡിയര്‍ എന്ന ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലിലൂടെ ബ്രാന്‍ഡിന് ഓണ്‍ലൈന്‍ സാന്നിധ്യവുമുണ്ട്.


Keywords: Kochi, Kerala, news, Jewellery, Award, Business, Super brands 2019-20 award for Kalyan Jewellers   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia