city-gold-ad-for-blogger

പഠനത്തോടൊപ്പം ബിസിനസുമായി വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: (www.kasargodvartha.com 20.02.2018) പഠനത്തോടൊപ്പം ബിസിനസുമായി കോളജ് വിദ്യാര്‍ത്ഥികള്‍. മംഗളൂരുവിലെയും വയനാട്ടെയും കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് പഠനത്തോടൊപ്പം വേറിട്ട ബിസിനസുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഫുഡീ 14 (foodie14.com) എന്ന പേരില്‍ ഓണ്‍ലൈനായി ഉത്പാദകരെയും ആവശ്യക്കാരെയും ഒത്തൊരുമിപ്പിച്ച് ഭക്ഷണവിതരണമാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്.

ഇതിനായി വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിക്കഴിഞ്ഞു. നൂറിലേറെ ഭക്ഷ്യ വിഭവങ്ങളാണ് ആവശ്യക്കാര്‍ക്കായി ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉത്പാദകരും ഉപഭോക്താക്കളും സൈറ്റില്‍ പേരും മറ്റു വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത് ബിസിനസില്‍ പങ്കാളികളാവാം. ആദ്യഘട്ടത്തില്‍ ഉത്പാദനം ചെയ്യുന്ന വീടുകളില്‍ ചെന്ന് ആവശ്യക്കാര്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കേണ്ടതാണ്. ഉടൻ തന്നെ ഹോം ഡെലിവറി സാധ്യമാക്കുമെന്ന് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇര്‍ഫാന്‍ എം എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

സംരംഭത്തിന്റെ ഉദ്ഘാടനം പി എ എഡ്യുക്കേഷണല്‍  ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല ഇബ്രാഹിം നിർവഹിച്ചു. മുഹമ്മദ് ഇര്‍ഫാന് പുറമെ പി.എ കോളജ് വിദ്യാര്‍ത്ഥികളായ ഹാഷിര്‍ അബ്ദുല്ല, സൈഫുല്‍ അസീം അബ്ദുല്‍ ഖാദര്‍, റുമൈസ് അബ്ദുല്ല, വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ജഫിന്‍ ഹസന്‍ ബി എച്ച്, മംഗളൂരു എസ് ഐ എം എസിലെ മുഹമ്മദ് ഹിഷാം എന്നിവരാണ് പുതിയ ഉദ്യമവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പഠനത്തോടൊപ്പം ബിസിനസുമായി വിദ്യാര്‍ത്ഥികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Students, Business, Top-Headlines, Food, Students Started business with study
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia