city-gold-ad-for-blogger

'ബാക്ക് ടു സ്‌കൂള്‍' സ്റ്റോറുമായി ആമസോണ്‍ , കുട്ടികള്‍ക്ക് സ്‌കൂളിലേക്കുള്ളതെല്ലാം ഇനി വീട്ടിലിരുന്നു വാങ്ങാം

കൊച്ചി : (www.kasargodvartha.com 13/04/2018) വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ - പഠന ഉല്‍പ്പന്നങ്ങളുമായി ആമസോണിന്റെ പുതിയ എക്‌സ്‌ക്ലുസിവ് 'ബാക്ക് ടു സ്‌കൂള്‍' സ്റ്റോര്‍ (Back to School store) ആരംഭിച്ചു. ബാഗുകള്‍, ഷൂകള്‍, അക്കാഡമിക് പുസ്തകങ്ങള്‍, നോട്ട് ബുക്കുകള്‍, ലാപ്ടോപ്പുകള്‍, ലഞ്ച് ബോക്‌സുകള്‍, മറ്റ് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് വസ്തുക്കള്‍, ടെക്‌നോളജി വസ്തുക്കള്‍ എന്നിവയും ഈ എക്‌സ്‌ക്ലുസിവ് സ്റ്റോറില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച ഓഫര്‍ വഴി ഈ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം.

പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളായ അമേരിക്കന്‍ ടൂറിസ്റ്റര്‍, റീബോക്ക്, ക്ലാസ്സ്മേറ്റ്, ഫേബര്‍ - കാസ്റ്റില്‍, ക്യാമലിന്‍, മില്‍ട്ടണ്‍, എച്ച്.പി തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങള്‍ ബാക്ക് ടു സ്‌കൂള്‍ സ്റ്റോറില്‍ ലഭ്യമാണ് വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഒളിമ്പ്യാഡ്, എന്‍ ടി എസ് ഇ, ഐ ഐ ടി ഫൌണ്ടേഷന്‍ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ആവശ്യമായ പുസ്തകങ്ങളും അനുബന്ധ സാമഗ്രികളും ഈ സ്റ്റോറില്‍ ലഭ്യമാണ്. വിദ്യാര്‍ഥികളുടെ ക്ലാസ്സ്, സബ്ജക്ട്, ബോര്‍ഡ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പഠന സാമഗ്രികള്‍ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്‌പോര്‍ട്‌സ് വസ്തുക്കള്‍, മ്യൂസിക്കല്‍ ഉപകരണങ്ങള്‍,കലാ -ടെക്‌നോളജി എന്നിവയുമായി ബന്ധപ്പെട്ട സാമഗ്രികള്‍, കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ എന്നിവയും സ്റ്റോറില്‍ ക്രമീകരിച്ചിരിക്കുന്നു.

'ബാക്ക് ടു സ്‌കൂള്‍' സ്റ്റോറുമായി ആമസോണ്‍ , കുട്ടികള്‍ക്ക് സ്‌കൂളിലേക്കുള്ളതെല്ലാം ഇനി വീട്ടിലിരുന്നു വാങ്ങാം


പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായി ആണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രിന്റഡ് ബെഡ്ഷീറ്റുകള്‍, വസ്ത്രങ്ങള്‍,ഷൂ, കളിപ്പാട്ടങ്ങള്‍,വീഡിയോ ഗെയിമുകള്‍, തുടങ്ങിയവയും ആമസോണ്‍ സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ ബാക്ക് ടു സ്‌കൂള്‍ സ്റ്റോറില്‍ 25ശതമാനം മുതല്‍ 70ശതമാനം വരെ ആനുകൂല്യങ്ങളാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

കുട്ടികളുടെ മുറികള്‍ ഫര്‍ണീഷ് ചെയ്യുന്നതിനായുള്ള സാമഗ്രികള്‍, വസ്ത്രങ്ങള്‍ എന്നിവക്ക് 30 ശതമാനം മുതല്‍ 70ശതമാനം വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഷൂകള്‍, വാച്ചുകള്‍, എന്നിവക്ക് 60ശതമാനം വരെ ഓഫറുകള്‍ ലഭ്യമാണ്.

സ്‌കൂള്‍ ഷൂകള്‍, സണ്‍ഗ്ലാസ്സുകള്‍, ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് വസ്തുക്കള്‍ ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകള്‍ എന്നിവക്ക് 50ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂള്‍ ബാഗ്ഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ലഞ്ച് ബോക്‌സുകള്‍, സ്‌പോര്‍ട്‌സ് സാമഗ്രികള്‍, വീഡിയോ ഗെയിമുകള്‍ , സംഗീത ഉപകരണങ്ങള്‍ എന്നിവക്ക് 40ശതമാനം ഇളവുകളും ലഭ്യമാണ്. അക്കാഡമിക് പുസ്തകങ്ങള്‍ക്ക് 25ശതമാനം ഇളവുകള്‍ ലഭ്യമാകും.

4,199 രൂപക്ക് ആമസോണ്‍ കിന്‍ഡില്‍ സ്റ്റാര്‍ട്ടര്‍ പാക്കുകള്‍, 5,999 രൂപമുതല്‍ ഡസ്‌ക് ടോപ്പുകള്‍, 13,999 രൂപമുതല്‍ ലാപ് ടോപ്പുകള്‍, 4,999 രൂപ മുതല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍ തുടങ്ങിയവയും സ്റ്റോറില്‍ ലഭ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Business, Students,  Amazon started 'back to school' store 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia