കൊച്ചിയുടെ ശബ്ദങ്ങള്‍ കോര്‍ത്തിണക്കി ജര്‍മന്‍ കലാകാരിയുടെ കലാസൃഷ്ടി
Sep 6, 2018, 15:34 IST
കൊച്ചി: (www.kasargodvartha.com 06.09.2018) കൊച്ചിയുടെ വിവിധ ശബ്ദങ്ങള്‍ കോര്‍ത്തിണക്കി ജര്‍മ്മന്‍ കലാകാരി ലീസ പ്രെംക ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ ഹൗസില്‍ സിങിംഗ് പാറ്റേണ്‍സ് എന്ന പേരില്‍ നൂതനമായ പ്രതിഷ്ഠാപനം ഒരുക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ഒരു മാസം നീണ്ടുനിന്ന റസിഡന്‍സി പരിപാടിയിലാണ് അവര്‍ സങ്കീര്‍ണമായ ഈ ശബ്ദ പ്രതിഷ്ഠാപനം തീര്‍ത്തത്.
സെപ്തംബര്‍ 7, 8 തിയതികളിലായി ഇത് പെപ്പര്‍ ഹൗസില്‍ പ്രദര്‍ശിപ്പിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സംഭാഷണ പരമ്പരയായ ലെറ്റ്‌സ് ടോക്ക് ഇക്കുറി ഈ സൃഷ്ടിയെ ആധാരമാക്കിയാണ്. ഈ പരിപാടിയിലും ലീസ പ്രെംക സംബന്ധിക്കും. എട്ടിന് വൈകീട്ട് 5.30ന് പെപ്പര്‍ ഹൗസിലാണ് പ്രഭാഷണം.
കൊച്ചിയുടെ നഷ്ടപ്പെട്ടു പോയ ശബ്ദങ്ങളെ തേടിയാണ് കഴിഞ്ഞ ഒരു മാസമായി ലീസ തന്റെ സൈക്കിളില്‍ നഗരത്തിലൂടെ അലഞ്ഞു തിരിഞ്ഞത്. നഷ്ടപ്പെട്ടു പോയ സമൂഹം, സാംസ്‌കാരിക പൈതൃകം, എന്നിവയ്‌ക്കൊപ്പം നിരന്തരമായ മാറ്റങ്ങളിലൂടെ എങ്ങിനെയാണ് ഈ നഗരം കടന്നു പോയതെന്ന് ശബ്ദങ്ങളിലൂടെ അന്വേഷിക്കുകയാണ് കലാകാരി ചെയ്തത്.
സാധാരണഗതിയില്‍ വിദൂരമായ ആളൊഴിഞ്ഞ സ്ഥലങ്ങളാണ് താന്‍ കലാസൃഷ്ടികള്‍ക്കായി തെരഞ്ഞെടുക്കാറുള്ളൂവെന്ന് ലീസ പറയുന്നു. എന്നാല്‍ വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ വ്യത്യസ്തത തന്നെ ഏറെ ആകര്‍ഷിച്ചെന്നും അവര്‍ പറഞ്ഞു. എല്ലാ കാഴ്ചയിലും തനിക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നവര്‍ പറഞ്ഞു. മഴയുടെ ശബ്ദം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, സ്റ്റീല്‍, അലുമിനിയം, എന്നിവ കൊണ്ടാണ് ഈ പ്രതിഷ്ഠാപനം നിര്‍മ്മിച്ചിരിക്കുന്നത്.
പെപ്പര്‍ ഹൗസ് സ്റ്റുഡിയോ ആണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്ന് ലീസ പറഞ്ഞു. എപ്പോഴും അവിടെ സന്ദര്‍ശകരുണ്ടാകും. ഒരു വശത്ത് തുറമുഖത്തു നിന്നുള്ള യാനങ്ങളുടെ ശബ്ദം, മറുവശത്ത് പക്ഷികളുടെ കലപിലശബ്ദം. നിരന്തരമായി ഈ നഗരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനങ്ങളെയാണ് ഈ വൈരുദ്ധ്യം ഓര്‍മ്മിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനം ഇവിടേക്കെത്തുന്നു. ഏറെ കൂടിക്കലര്‍ന്ന ശബ്ദങ്ങളാണ് ഇവിടെ കേള്‍ക്കാന്‍ കഴിയുന്നത്.
കഴിഞ്ഞ ഒരുമാസമായി ലീസ പ്രെംക പെപ്പര്‍ ഹൗസിലുണ്ട്. ഗോയിഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബംഗളുരു റെസിഡന്‍സി പരിപാടിയുടെ ഭാഗമായാണ് അവര്‍ ഇന്ത്യയിലെത്തിയത്. ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിലും ലീസയുടെ പ്രതിഷ്ഠാപനം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kochi, Top-Headlines, When German artist Lisa Premke pedalled through the streets of Kochi in a thoughtful and leisurely manner, she hoped to explore the sounds of the town— from the drips of rain in the Kerala monsoon, to the chime of temple bells, to the blaring horns of boats from the harbor.
< !- START disable copy paste -->