Price Drop | സ്വർണം തകർന്നു! വിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ
സ്വർണത്തിന്റെ വിലയിലെ ഈ ഇടിവ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ മറുവശത്ത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയൊരു അവസരമാണ്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. ചൊവ്വാഴ്ച (06.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6390 രൂപയിലും പവന് 51,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 5285 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 42,280 രൂപയുമാണ് നിരക്ക്. വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 87 രൂപയാണ് വിപണി വില.
തിങ്കളാഴ്ച (05.08.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6470 രൂപയിലും പവന് 51,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5355 രൂപയും പവന് 42,840 രൂപയുമായിരുന്നു വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായിരുന്നു തിങ്കളാഴ്ചത്തെ നിരക്ക്.
ശനിയാഴ്ച (03.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു.. ശനിയാഴ്ച വെള്ളി വിലയിലും മാറ്റമുണ്ടായില്ല. തുടര്‍ച്ചയായി മൂന്ന് ദിവസം സ്വര്‍ണവിലയിൽ കുതിപ്പ് ഉണ്ടായതിന് പിന്നാലെയാണ് ശനിയാഴ്ച ഇടിഞ്ഞത്.
മൂന്ന് ദിവസത്തിനിടെ 22 കാരറ്റ് സ്വര്‍ണത്തിന് 640, 400, 240 എന്നിങ്ങനെ പവന് ആകെ 1280 രൂപയാണ് കൂടിയ ശേഷമാണ് സ്വർണത്തിന് ശനിയാഴ്ച ഇടിവുണ്ടായത്. ലോകമെമ്പാടുമുള്ള വിപണികളിൽ കഴിഞ്ഞ ദിവസം മാന്ദ്യം അനുഭവപ്പെട്ടിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ ഇൻഡ്യൻ രൂപ കൂടുതൽ ദുർബലമായി എക്കാലത്തെയും താഴ്ചയിൽ 84.19 രൂപയിൽ എന്ന നിലയിലാണ്. അന്താരാഷ്ട്ര സ്വർണവില 2384 ഡോളറിലാണ് ഇപ്പോഴുള്ളത്. സ്വർണത്തിന്റെ വിലയിലെ ഈ ഇടിവ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ മറുവശത്ത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയൊരു അവസരമാണ്.