സിഡ്‌കോയുടെ വിറ്റുവരവ് 500 കോടിയാക്കും: സി.ടി. അഹമ്മദലി
Sep 30, 2014, 10:33 IST
ഇന്ത്യയിലെ സിഡ്‌കോകളില്‍ വാര്‍ഷിക വിറ്റുവരവില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയതായി അദ്ദേഹം പറഞ്ഞു സിഡ്‌കോ പ്രവര്‍ത്തനം കൂടുതല്‍ ജനപ്രിയമാക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു. വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്നതിന് സിഡികോ എല്ലാവിധ സഹായം വാഗ്ദാനം ചെയ്യുന്നു. പ്രൊജക്ടുകള്‍ ചെയ്യുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുക, ചെറുകിട വ്യവസായങ്ങളുടെ വിപണനം സിവില്‍- ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുക്കുക, ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സിഡ്‌കോ ചെയ്യുന്നു.
ജില്ലയിലെ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണം, റോഡ് ടാറിംഗിനുളള ടാര്‍, ഓഫീസ് ഫര്‍ണ്ണിച്ചറുകള്‍, ആസ്പത്രികള്‍ക്കാവശ്യമായ ഫര്‍ണ്ണിച്ചറുകള്‍, കമ്പി, സിമന്റ്, മെഴുകുതിരിക്കാവശ്യമായ മെഴുക് എന്നിവയുടെ വിതരണം, സോഫ്റ്റ്‌വേര്‍, ഹാര്‍ഡ്‌വേര്‍, ഡിജിറ്റലൈസേഷന്‍, സിസിക്യാമറ, സര്‍വ്വെലെന്‍സ്, ബയോമെട്രിക് കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ്, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കാന്‍ സിഡ്‌കോ തയ്യാറാണ്. സിഡ്‌കോയുടെ വിറ്റുവരവ് വര്‍ദ്ധിപ്പിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. തദ്ദേശസ്വയംഭരണസ്ഥാപനള്‍ക്ക് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാന്‍ സിഡ്‌കോ തയ്യാറാണ്. സിഡ്‌കോ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. നടപ്പ് വര്‍ഷം ജില്ലയില്‍ സിഡ്‌കോയുടെ വിറ്റ് വരവ് എട്ട് കോടി രൂപയായി വര്‍ദ്ധിപ്പിക്കും.
സിഡ്‌കോയുടെ കീഴില്‍ മാര്‍ക്കറ്റിംഗ്, റോ മെറ്റീരിയല്‍ കണ്‍സ്ട്രക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പ്രൊഡക്ഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ടെലികമ്മ്യൂണിക്കേഷന്‍, എക്‌സപോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് സ്‌പെഷ്യല്‍ പ്രൊജക്ട്, കണ്‍സള്‍ട്ടന്‍സി, ട്രേഡിംഗ് ആന്റ് സെയില്‍സ് , ട്രെയിനിംഗ് എന്നിങ്ങനെ പതിനൊന്ന് ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇവക്കൊരോന്നിനും സംസ്ഥാനത്തൊട്ടാകെ നിരവധി സബ് യൂണിറ്റുകളും നിലവിലുണ്ട്.
ചെറുകിട വ്യവസായത്തിനാവശ്യമായ ഭൂമി, കെട്ടിടം എന്നിവ ലഭ്യമാക്കുന്നതില്‍ സിഡ്‌കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളും മിനി വ്യവസായ എസ്റ്റേറ്റുകളും പ്രധാന പങ്ക് വഹിക്കുന്നു.നിലവില്‍ സംസ്ഥാനത്തൊട്ടാകെ 17 മേജര്‍ വ്യവസായ എസ്റ്റേറ്റുകളും , 36 മിനി വ്യവസായ എസ്‌റ്റേറ്റുകളും പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ നൂറുകണക്കിന് വ്യവസായ സംരംഭങ്ങള്‍ നിലവില്‍ വരുകയും പതിനായിരകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ഉണ്ടാക്കുന്നതിന് എഞ്ചിനീയറിംഗ് ആന്റ് ആര്‍ക്കിടെക്ച്ചര്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡിസൈന്‍, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് , നാച്വറല്‍ റിസോഴ്സ്സ്, പ്ലാനിംഗ്, ടൂറിസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മുംതാസ് ഷുക്കൂര്‍, മുംതാസ് സമീറ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിഡ്‌കോ റോ മെറ്റീരിയല്‍സ് ഡിജിഎം ഗോപീകൃഷ്ണന്‍, മാര്‍ക്കറ്റിങ്ങ് ഹെഡ് ധര്‍മ്മരാജന്‍, ഐപി-ഐഇ മാനേജര്‍ ലെനിന്‍, ചീഫ് എഞ്ചിനീയര്‍ മുനീര്‍, സോഫ്റ്റ് വേര്‍ എഞ്ചിനീയക് അമീര്‍, സെയില്‍സ് ട്രേഡിംഗ് മാനേജര്‍ സന്തോഷ്, പ്രൊഡക്ഷന്‍ ഡിവിഷന്‍ മാനേജര്‍ ജേയ്‌സണ്‍ മാത്യു എന്നിവര്‍ സിഡ്‌കോ പദ്ധതികള്‍ വിശദീകരിച്ചു. കണ്‍സള്‍ട്ടേറ്റീവ് വിഭാഗം മേധാവി കുഞ്ഞിനാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords : Kasaragod, SIDCO, C.T Ahmmed Ali, Sale, Business, SIDCO's sales will be increased.