city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനായിരുന്നു; പുതിയ 2000, 500 രൂപ നോട്ടുകള്‍ ഇപ്പോൾ അസാധുവാക്കണം: ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശ്: (www.kasargodvartha.com 15/05/2017) 2000, 500 രൂപ നോട്ടുകളും അസാധുവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് 2000, 500 രൂപ നോട്ടുകളും അസാധുവാക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്.
 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനായിരുന്നുവെന്നും നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ പുതിയ നോട്ടുകളും അസാധുവാക്കണമെന്ന് ഇപ്പോള്‍ താന്‍ ആവശ്യപ്പെടുന്നുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു..


ശനിയാഴ്ച വിശാഖപട്ടണം പോലീസ് വന്‍ ഹവാല സംഘത്തെ കസ്റ്റഡിയില്‍ എടുത്ത പശ്ചാത്തലത്തിലാണ് നായിഡുവിന്റെ പ്രതികരണം. നോട്ട് അസാധുവാക്കലിന് ശേഷം ആന്ധ്രപ്രദേശിനായി ആര്‍ ബി ഐയോട് കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നതായും അതേ സമയം ആന്ധ്രയിലേക്ക് പണം എത്തുന്നുണ്ടെന്നും അതെങ്ങോട്ട് പോകുന്നുവെന്ന് അറിയുന്നില്ലെന്നും ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ പണം എവിടേക്കാണ് പോകുന്നതെന്ന് ഇപ്പോള്‍ മനസിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനായിരുന്നു; പുതിയ 2000, 500 രൂപ നോട്ടുകള്‍ ഇപ്പോൾ അസാധുവാക്കണം: ചന്ദ്രബാബു നായിഡു

1379 കോടിയുടെ ഹവാല ഇടപാടാണ് നടക്കുന്നതെന്നും വ്യാജക്കമ്പനികള്‍ നിര്‍മിച്ച് അതിന്റെ പേരിലാണ് ഇടപാടുകള്‍ പലതും നടത്തുന്നതെന്നും ഇത്തരം ആളുകള്‍ സംസ്ഥാനത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്നും നായിഡു ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Scrap Rs.2000, Rs 500 notes: Chandrababu Naidu to Center
Keywords: Andhra Pradesh, Cash, Minister, Police, Custody, State, Chief Minister, Demonetization, Currency, Invalid, RBI.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia