city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് ബി ടി - എസ് ബി ഐയില്‍ ലയിക്കുന്നു; ശാഖകള്‍ തുടരും

തിരുവനന്തപുരം: (www.kasargodvartha.com 31.03.2017) ഏപ്രില്‍ ഒന്ന് മുതല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നു. ഇതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള എസ് ബി ടി ഇനി മലയാളികള്‍ക്ക് ഓര്‍മ മാത്രമായി മാറുകയാണ്.

എസ് ബി ഐയില്‍ ലയിക്കുകയാണെങ്കിലും തല്‍ക്കാലം ബാങ്കിന്റെ ശാഖകള്‍ പൂട്ടുകയോ ശാഖകളിലെ ജീവനക്കാര്‍ക്ക് മാറ്റമുണ്ടാകുകയോ ചെയ്യുന്നതല്ല. കേരളത്തില്‍ എസ് ബി ടിക്ക് 888 ശാഖകളും എസ് ബി ഐ ക്ക് 483 ശാഖകളുമാണ് നിലവിലുള്ളത്. എസ് ബി ടി യുടെ പൂജപ്പുരയിലെ ആസ്ഥാനമന്ദിരമായിരിക്കും ഇനി കേരളത്തിലെ എസ് ബി ഐയുടെ മേഖലാ ആസ്ഥാനം.

എസ് ബി ടി - എസ് ബി ഐയില്‍ ലയിക്കുന്നു; ശാഖകള്‍ തുടരും

ജൂണ്‍ മാസം വരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാമെന്നും അക്കൗണ്ട് നമ്പറോ പാസ് ബുക്കോ ഇപ്പോള്‍ മാറുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഒരേസ്ഥലത്ത് രണ്ട് ശാഖകള്‍ ഉണ്ടാകുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി 160 ശാഖകളുടെ സ്ഥലപ്പേരില്‍ മാറ്റംവരുത്തി നിലനിര്‍ത്തുമെങ്കിലും ഇവയുടെ ഐ എഫ് എസ് സി കോഡില്‍ മാറ്റമുണ്ടാകില്ല.

ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ശാഖകളിലും എസ് ബി ഐയുടെ ബോര്‍ഡുകളാണ് ഉണ്ടാകുക. ഇന്റര്‍നെറ്റ് ബാങ്കിങ്ങില്‍ മാത്രമാണ് ഇപ്പോള്‍ മാറ്റം വരുന്നതെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നിലവിലുള്ള ബാങ്ക് തന്നെ തിരഞ്ഞെടുക്കണമെന്നും എസ് ബി ഐ അറിയിച്ചു.

Keywords: Thiruvananthapuram, April, SBI, SBT, Banking, Branch, Kerala, Employees, June, Check book, Account Number, Board, Online Transaction, Kerala, Top-Headlines, Business, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia