city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള വിപണിയില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി സാംസംഗ്, ഓണത്തിന് 'ട്വിന്‍ വിന്‍' ഓഫര്‍

കൊച്ചി: (www.kasargodvartha.com 17/08/2017) രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയും ഏറ്റവുമധികം വിശ്വസ്തതയുള്ള ബ്രാന്‍ഡുമായ സാംസംഗ് കേരളത്തില്‍ 40 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനം നില നിര്‍ത്തി. ഉപഭോക്താക്കള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയര്‍പ്പിച്ച് ഓണത്തിന് ട്വിന്‍ വിന്‍ ഓഫര്‍ സാസംഗ് പ്രഖ്യാപിച്ചു. ട്വിന്‍ വിന്‍ ഓഫറിലൂടെ ഡിസ്‌കൗണ്ടും ദീര്‍ഘിപ്പിച്ച വാറണ്ടിയും ആകര്‍ഷകമായ ഫിനാന്‍സുമാണ് സാംസംഗ് നല്‍കുന്നത്.

കേരള വിപണിയില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി സാംസംഗ്, ഓണത്തിന് 'ട്വിന്‍ വിന്‍' ഓഫര്‍

ട്വിന്‍ വിന്‍ ഓഫറിന്റെ 'ഭാഗമായി ഉപഭോക്താക്കള്‍ക്ക് ട്രിപ്പിള്‍ സീറോ ഫിനാന്‍സ് ഓഫറിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങാം. സീറോ ഡൗണ്‍ പേയ്മെന്റ്, പലിശ ഇല്ലാത്ത ഇ എം ഐ, സീറോ പ്രോസസിംഗ് ഫീ എന്നതാണ് ട്രിപ്പിള്‍ സീറോ ഓഫര്‍. ഇതോടൊപ്പം ദീര്‍ഘിപ്പിച്ച വാറണ്ടിയിന്‍മേല്‍ 65 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാക്കുന്നതോടൊപ്പം മികച്ച വാറണ്ടി കൂടി ലഭ്യമാക്കുന്നതിനാല്‍ ഫോണ്‍ സമാധാനത്തോടെ തന്നെ കൈകാര്യം ചെയ്യാം. ഓഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ അഞ്ചു വരെ തിരഞ്ഞെടുത്ത സാംസംഗ് ഫോണുകള്‍ക്ക് ട്വിന്‍ വിന്‍ ഓഫര്‍ ലഭിക്കും

ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണവും മികച്ച ഗുണനിലവാരത്തിലുള്ള ഉല്‍പന്നങ്ങളും സേവനവുമാണ് സാംസംഗിനെ ഇന്ത്യയിലെ ഒന്നാംനിര ബ്രാന്‍ഡാക്കിയത്. കേരളത്തിലെ ഉപഭോക്താക്കളുടെ സ്നേഹത്തിനും വിശ്വാസത്തിനുമുള്ള ഞങ്ങളുടെ നന്ദിയര്‍പ്പിക്കലാണ് ടിന്‍ വിന്‍ ഓഫര്‍. ഉപഭോക്താക്കളുടെ സംതൃപ്തി ഞങ്ങളുടെ പ്രതിബദ്ധതയാണ്'' സാസംസ് ഇന്ത്യാ ഇലക്ട്രോണിക്സ് മൊബൈല്‍ ബിസിനസ് വൈസ് പ്രസിഡന്റ് രാജു പുല്ലന്‍ പറഞ്ഞു.

പുതിയ 'ജെ' സീരീസിലുള്ള ഫോണും 535 മൊബൈല്‍ സര്‍വീസ് വാനുകളുമാണ് കേരളത്തിലെ നേട്ടത്തിന് പിന്നില്‍. ഗാലക്സി എസ് 8, ഗാലക്സി എസ് 8 പ്ലസ് എന്നിവയുടെ വിജയത്തോടെ ഇടത്തരം ഫോണുകളുടെ വിപണിയില്‍ സാംസംഗിന് മികച്ച സ്വാധീനം ഉറപ്പിക്കാനായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാലക്സി ജെ സീരീസ് ഇന്ന് രാജ്യത്തെ ഏറ്റവും ജനകീയമായ ഫോണാണ്. നാല് സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ ഒന്ന് ഗാലക്സി ജെ സീരീസ് ഫോണായിരിക്കും. പുതിയ ഫീച്ചറുകള്‍ സഹിതം അടുത്തിടെ പുറത്തിറക്കിയ ഗാലക്സി ജെ 7 പ്രോ, ഗാലക്സി ജെ 7 മാക്സ് എന്നിവക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യല്‍ കാമറ, ആന്‍ഡ്രോയ്ഡ് നോഗട്ട്, സാംസംഗ് പേ/സാംസംഗ് പേ മിനി എന്നിവ ഗാലക്സി ജെയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

സാസംഗ് പേ: സാംസങ് സ്മാര്‍ട്ട്ഫോണ്‍ വാലറ്റായി ഉപയോഗിക്കാവുന്ന സംവിധാനമാണ് സാംസങ് പേയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മേക്ക് ഫോര്‍ ഇന്ത്യ ഇന്നവേഷന്റെ ഭാഗമായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള വാലറ്റിലൂടെ പേടിഎം, മൊബിക്വിക്ക് വഴി സര്‍ക്കാരിന്റെ യുപിഐ സംവിധാനം വഴിയും പണമിടപാടുകള്‍ നടത്താം. സോഷ്യല്‍ കാമറ: ഗാലക്സി ജെ 7 മാക്സും, ഗാലക്സി ജെ 7 പ്രോയും സോഷ്യല്‍ ക്യാമറ സഹിതമാണ് എത്തിയിരിക്കുന്നത്. ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ഷെയര്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന സംവിധാനമാണ് സോഷ്യല്‍ ക്യാമറ.

മേക്ക് ഫോര്‍ ഇന്ത്യ: ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള സാംസംഗിന്റെ പ്രതിബദ്ധതയാണ് ഗാലക്സി ജെ സീരീസ്. അള്‍ട്രാ ഡാറ്റാ സേവിംഗ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ എന്നിവ ജെ സീരീസിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ഓണത്തോടനുബന്ധിച്ച് സാംസംഗ് പുതിയ ടിവിസി പുറത്തിറക്കി. ഓണം ബൊണാന്‍സ കേരളത്തിലെ 3800 പാര്‍ട്ണര്‍ സ്റ്റോറുകള്‍, 40 എക്സ്‌ക്ലുസീവ് സ്റ്റോറുകള്‍, 48 സര്‍വീസ് സെന്ററുകള്‍ എന്നിവ വഴി നടപ്പാക്കും. സാംസംഗ് ഇലക്ട്രോണിക്സ് കോ. ലിമിറ്റഡ്: വിപ്ലവകരമായ ആശയങ്ങളും സാങ്കേതിക വിദ്യയും വഴി ലോകത്തെ സാംസംഗ് പ്രചോദിപ്പിക്കുന്നു. ടിവി, സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലറ്റ്, ഡിജിറ്റല്‍ അപ്ലയന്‍സുകള്‍, നെറ്റ്വര്‍ക്കുകള്‍ക്ക് സിസ്റ്റം ആന്‍ഡ് മെമറി, എല്‍ഇഡി എന്നിവയെ മാറ്റിമറിച്ചത് സാംസംഗാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Mobile Phone, Twin win offer, Galaxi, Make for india, TV, Smartphone, Tablet, Samsung Consolidates Leadership in Kerala, Thanks Consumers with Twin Win Onam Offer. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia