റബ്ബറിന് വില തകര്‍ച്ച മിനിമം 200 രൂപയാക്കണം; കേന്ദ്രം ഇടപെടണമെന്ന ആവശ്യം ശക്തം
Feb 12, 2018, 15:49 IST
കൊച്ചി:(www.kasargodvartha.com 12/2/2018) റബ്ബറിന് മിനിമം 200 രൂപയെങ്കിലും ലഭിക്കുന്ന വിധം വില വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്നും ചിരട്ടപ്പാലിന്റെ ഇറക്കുമതി നിര്‍ത്തലാക്കണമെന്നും റബ്ബര്‍ കര്‍ഷകരും സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ദേശീയ റബ്ബര്‍ നയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി കര്‍ഷകര്‍ ഉള്‍പ്പടെയുള്ള വിവിധ മേഖലയിലുള്ളവരുമായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
റബ്ബറിന്റെ മിനിമം വില വര്‍ധിപ്പിക്കുക, അനിയന്ത്രിതമായ റബ്ബര്‍ ഇറക്കുമതി അവസാനിപ്പിക്കുക, റബ്ബറെയ്സ്ഡ് റോഡിന്റെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക സിയാല്‍ മാതൃകയില്‍ റബ്ബര്‍ ഉല്‍പന്ന നിര്‍മാണ കമ്പനി ആരംഭിക്കുക, റബ്ബര്‍ തടി കാര്‍ഷിക ഉത്പന്നമായി കണക്കാക്കി നികുതി കുറക്കുക, റബറിനെ കൃഷി വകുപ്പിന് കീഴിലാക്കുക, ബോര്‍ഡിനുള്ള ബഡ്ജറ്റ് വിഹിതം വര്‍ധിപ്പിക്കുക, ഇറക്കുമതി ചെയ്യുന്ന റബ്ബറിന്ന് മിനിമം വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് ജയസൂര്യന്‍ അധ്യക്ഷത വഹിച്ചു, റബ്ബര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. സിസിറിയക്കും പ്രധിനിയായി ചര്‍ച്ചയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Price, Increase, Business, Rubber, Alphonse Kannanthanam, Rubber should be increase to a minimum of 200 rupees; need for the Center intervene is strong