Latex Price | കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത; റബര്‍ പാല്‍ വില കുതിച്ചുയര്‍ന്നു; കിലോയ്ക്ക് 175 രൂപക്കുവരെ കച്ചവടം നടന്നതായി വ്യാപാരികള്‍
കോട്ടയം: (www.kasargodvartha.com) റബര്‍ പാല്‍ (Latex) വില കുതിച്ചുയര്‍ന്നു. ലഭ്യത കുറഞ്ഞതും കയറ്റുമതി ആവശ്യം ഉയര്‍ന്നതുമാണ് വില ഉയരാന്‍ കാരണം. ശനിയാഴ്ച കിലോക്ക് 175 രൂപക്കുവരെ കച്ചവടം നടന്നതായി വ്യാപാരികള്‍ പറയുന്നു. വെള്ളിയാഴ്ച ഒരു കിലോ ലാറ്റക്സിന്റെ വിപണി വില 172 രൂപയായിരുന്നു. കര്‍ഷകര്‍ക്ക് 165 രൂപ വരെ ലഭിച്ചു.
ഒട്ടുപാല്‍ വിലയിലും വര്‍ധനവുണ്ട്. ശനിയാഴ്ച കിലോയ്ക്ക് 81 വരെയായി ഉയര്‍ന്നു. മാര്‍ച് ആദ്യവാരം മുതല്‍ ലാറ്റക്‌സിന്റെ വില നേരിയ തോതില്‍ ഉയര്‍ന്നു വരികയായിരുന്നു. 115-120 രൂപയായിരുന്നു മാര്‍ച് ആദ്യവാരം. പിന്നീട് ദിവസവും വില ഉയര്‍ന്നു. ഏപ്രില്‍ 27 വരെ ഉയര്‍ന്നുനിന്ന വില പിന്നീട് കുറഞ്ഞു.
തുടര്‍ന്ന് 150-152 നിലയില്‍ നിന്ന് വില കഴിഞ്ഞ 20ന് ശേഷം വില വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ച കൂടി വില വര്‍ധനയുണ്ടാകുമെന്നാണ് വിപണി നല്‍കുന്ന സൂചന. അതേസമയം കനത്ത മഴയിലും തോട്ടങ്ങളില്‍ ടാപിങ് നടക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടായി. നേരത്തേ സ്‌റ്റോക് ചെയ്തിരുന്ന ലാറ്റക്‌സ് കഴിഞ്ഞമാസങ്ങളിലായി വലിയതോതില്‍ വ്യാപാരികളും കര്‍ഷകരും വിറ്റഴിച്ചിരുന്നു. ഇതും ലാറ്റക്‌സ് ക്ഷാമത്തിന് കാരണമായി.
അതേസമയം ലാറ്റക്‌സ് വില വര്‍ധനയ്ക്ക് ആനുപാതികമായി ഷീറ്റ് വില വര്‍ധിച്ചിട്ടില്ല. ശനിയാഴ്ച ആര്‍എസ്എസ് നാലിന് 149 രൂപയും അഞ്ചിന് 146 രൂപയുമായിരുന്നു വ്യാപാരവില. എന്നാല്‍, ലാറ്റ്കസ് വില വര്‍ധന താല്‍ക്കാലികമാണെന്നും ഷീറ്റ് ഉല്‍പാദനത്തില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറരുതെന്നുമാണ് റബര്‍ബോര്‍ഡ് വ്യക്തമാക്കുന്നത്.
Keywords: Kottayam, News, Kerala, Top-Headlines, Business, Farmers, Agriculture, Rubber, Rubber latex price hiked.