സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്
Apr 15, 2021, 10:57 IST
തിരുവനന്തപുരം: (www.kasargodvartha.com 15.04.2021) സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 75 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 56 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Price, Petrol, Reduction in petrol and diesel prices in Kerala