city-gold-ad-for-blogger

ഇന്ത്യന്‍ നിരത്തില്‍ ഇതുവരെ ഇറങ്ങിയത് 35 ദശലക്ഷം ഹോണ്ട ഇരുചക്രവാഹനങ്ങള്‍, ഇത് റെക്കോഡ്

കൊച്ചി:(www.kasargodvartha.com 28/02/2018) ഹോണ്ട മോട്ടോര്‍ കമ്പനിയുടെ (ജപ്പാന്‍) പൂര്‍ണ സബ്‌സിഡിയറിയായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ രാജ്യത്തെ നാല് ഉല്‍പ്പാദന ശാലകളും ചേര്‍ന്ന് 35 ദശലക്ഷം ഇരുചക്ര വാഹനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഇരുചക്ര വാഹന ബ്രാന്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്. വെറും 17 വര്‍ഷം കൊണ്ടാണ് ഹോണ്ടയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്.

2001 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി 11 വര്‍ഷം കൊണ്ട് 2012 ലാണ് പത്തു ദശലക്ഷം എന്ന നേട്ടം കൈവരിച്ചത്. അതിനു ശേഷം വെറും അഞ്ചര വര്‍ഷം കൊണ്ടാണ് അടുത്ത 25 ദശലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തത്. ഹോണ്ടയുടെ രണ്ടാമത്തെ നിര്‍മാണശാലയായ രാജസ്ഥാനിലെ തപുകാരയില്‍ നിന്നു പുറത്തിറക്കിയ ആക്ടീവ 4ജി ആണ് ചരിത്രം കുറിച്ച് 35 ദശലക്ഷം എന്ന നാഴികക്കല്ലു പിന്നിട്ട വാഹനം. ഉപഭോക്താക്കള്‍ക്കായി ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളും ആസ്വാദ്യകരമായ അനുഭവങ്ങളും പ്രദാനം ചെയ്യുന്നതു തുടരുമെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയുടെ പ്രസിഡന്റും സി.ഈ.ഒ.യുമായ മിനോരു കാറ്റോ പറഞ്ഞു.

ഇന്ത്യന്‍ നിരത്തില്‍ ഇതുവരെ ഇറങ്ങിയത് 35 ദശലക്ഷം ഹോണ്ട ഇരുചക്രവാഹനങ്ങള്‍, ഇത് റെക്കോഡ്


മന്ദഗതിയിലായിരുന്ന ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ വിപണിക്ക് ആവേശം നല്‍കിയ തങ്ങളുടെ ആദ്യ മോഡലായ ആക്ടീവ ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനമാണെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Vehicles, Business, Two-wheeler,  Record of 35 million Honda two wheelers sale in Indian market

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia