city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വകാര്യ സംരംഭമായി വന്‍കിട വായ്പാ ബാങ്കുകള്‍ തുടങ്ങുന്നു

കോട്ടയം: (www.kvartha.com 10.04.2017) എല്ലാവര്‍ക്കും ബാങ്കിങ് എന്ന ആശയവുമായി ആരംഭിച്ച സ്മാള്‍ ഫിനാന്‍സ്, പേയ്‌മെന്റ് ബാങ്കുകള്‍ക്കുശേഷം 'വന്‍കിട വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ മാത്രമായി രാജ്യത്ത് പുതിയ ബാങ്ക് ആരംഭിക്കുന്നു.

 'ഹോള്‍സെയില്‍ ആന്‍ഡ് ലോങ് ടേം ഫിനാന്‍സ് ബാങ്ക്' (ഡബ്ല്യു.എസ്.എല്‍.ടി.എഫ്.സി) എന്ന പുതിയ ബാങ്കിന്റെ ആവിര്‍ഭാവം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കാണ് പ്രഖ്യാപിച്ചത്. ചുരുങ്ങിയത് 1,000 കോടി രൂപ മൂലധനമുള്ള വ്യക്തികള്‍ക്കും 5,000 കോടിയില്‍ കുറയാത്ത ആസ്തിയുള്ള ബിസിനസ് ഗ്രൂപ്പുകള്‍ക്കും ബാങ്ക് തുടങ്ങാം.

ഇതുസംബന്ധിച്ച് ആര്‍.ബിഐ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു. വ്യാവസായിക വായ്പ നല്‍കാനായി ആരംഭിച്ച ഐ.ഡി.ബിഐ, ഐ സി ഐ എസി ഐ എന്നിവ പിന്നീട് വാണിജ്യ ബാങ്കുകളായി മാറിയ അനുഭവം നിലനില്‍ക്കുമ്പോഴാണ് വ്യവസായങ്ങള്‍ക്കായി വീണ്ടും ബാങ്ക് തുടങ്ങുന്നത്. സ്മാള്‍, പേയ്‌മെന്റ് ബാങ്കുകളെപ്പോലെ സ്വകാര്യ സംരംഭങ്ങളായാണ് പുതിയ ബാങ്കും തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പൊതുമേഖലാ ബാങ്കുകളെ മത്സര ക്ഷമമാക്കാനെന്ന പേരില്‍ സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനെ ഒറ്റ ബാങ്കാക്കിയശേഷം കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും കൂടുതല്‍ ബാങ്കുകളെ സംയോജിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടയിലേക്കാണ് വീണ്ടും സ്വകാര്യ സംരംഭമായി വന്‍കിട ബാങ്കുകള്‍ ആരംഭിക്കാനുള്ള നീക്കം.

വന്‍കിട വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദിഷ്ട ബാങ്കില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തം പാടില്ല. ബാങ്കിങ് ധനകാര്യ രംഗത്ത് പ്രധാന ചുമതലകളില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും മികച്ച പ്രവര്‍ത്തന പാരമ്പര്യവുമുള്ള വ്യക്തികള്‍ക്ക് ബാങ്ക് തുടങ്ങാം. പുതിയ ബാങ്കുകള്‍ ഗ്രാമങ്ങളിലും നഗരഅര്‍ധ നഗരങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് വ്യവസ്ഥയുണ്ടാവില്ല.

മാത്രമല്ല, കര്‍ഷകര്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും വായ്പ കൊടുക്കാന്‍ നിര്‍ബന്ധിക്കില്ല. സേവിങ്‌സ് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുണ്ടാകില്ല. പകരം, 10 കോടിയില്‍ കുറയാത്ത തുക ടേം ഡെപ്പോസിറ്റ് സ്വീകരിക്കാമെന്നും പുതിയ ബാങ്കിന്റെ ഘടനയെപ്പറ്റി റിസര്‍വ് ബാങ്ക് തയാറാക്കിയ രേഖയില്‍ പറയുന്നു. എന്നാല്‍, ഈ നിക്ഷേപം നിശ്ചിത കാലാവധിക്കുമുമ്പ്് പിന്‍വലിക്കാന്‍ അനുമതിയുണ്ടാകില്ല.

രാജ്യത്തിനകത്തും പുറത്തും ബോണ്ട് പുറപ്പെടുവിച്ചും ബാങ്ക് വായ്പയെടുത്തും മറ്റും പുതിയ ബാങ്കിന് ഫണ്ട് സമാഹരിക്കാം. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ബാങ്കുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട രേഖ പുറത്തിറക്കിയത്. അടുത്തമാസം 19 വരെ പൊതുജനങ്ങള്‍ക്കും മറ്റും ഇതേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിട്ടുണ്ട്.

 സ്വകാര്യ സംരംഭമായി വന്‍കിട വായ്പാ ബാങ്കുകള്‍ തുടങ്ങുന്നു

അതേസമയം, കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന് തങ്ങള്‍ തീര്‍ത്തും എതിരാണെന്ന് ആര്‍.ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് ആപത്താണെന്നും അത് നല്ല നിക്ഷേപകരോടുള്ള വഞ്ചനയാണെന്നുമാണ് ആര്‍. ബിഐ ഗവര്‍ണറുടെ പക്ഷം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയും അടുത്തിടെ സമാന രീതിയില്‍ പ്രസ്താവന നടത്തിയിരുന്നു.

Also Read:
ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാത്ത ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ ശാസന

Keywords: RBI paper seeks views on wholesale, long-term finance banks, Kottayam, Business, news, farmer, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia