റംസാന്-ഓണം; ഇറച്ചി ക്ഷാമം സൃഷ്ടിക്കാന്‍ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നിര്‍ത്തി
Jul 18, 2012, 15:46 IST
കാഞ്ഞങ്ങാട്: കേരളത്തില്‍ റംസാനും ഓണവും ഒന്നിച്ച് വരുന്നത് പരമാവധി മുതലെടുത്ത് ഇറച്ചിക്കോഴി വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ തമിഴ്നാട്ടിലെ വന്‍കിട കോഴിഫാം ഉടമകള്‍ ശ്രമം തുടങ്ങി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴി വിറ്റഴിക്കുന്ന സീസനാണ് റമസാന്‍- ഓണക്കാലം. വിപണിയില്‍ ക്ഷാമം സൃഷ്ടിക്കാന്‍ രണ്ടാഴ്ചയോളമായി കേരളത്തിലെ കോഴി ഫാം ഉടമകള്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് തമിഴ്നാട്ടിലെ കോഴിഫാം ഉടമകള്‍ നിര്‍ത്തിവെച്ചു.
ഇപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചാല്‍ മാത്രമെ റംസാന് - ഓണക്കാലത്ത് ഇറച്ചിക്കോഴി വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളൂ. കോഴിക്കുഞ്ഞുങ്ങളുടെ കുറവ് കാരണം കേരളത്തില്‍ ഉല്പാദനം കുറഞ്ഞാല്‍, അത് മുതലെടുത്ത് തമിഴ്നാട്ടിലെ കോഴിഫാം ഉടമകള്‍ക്ക് ഇറച്ചിക്കോഴികള്‍ക്ക് എത്ര വേണമെങ്കിലും വിലവര്‍ദ്ധിപ്പിക്കാം. റംസാന് - ഓണക്കാലമായതിനാല്‍ എത്ര രൂപ കൊടുത്തും കേരളക്കാര് ഇറച്ചിക്കോഴികള്‍ വാങ്ങുമെന്ന് തമിഴന്മാര്ക്ക് നന്നായി അറിയാം.
തമിഴ്നാട് കോഴിലോബികളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലു ള്ള കോഴിഫാമുകളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ടെങ്കിലും വളരെ പരിമിതമായ ഉല്പാദനം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. സര്‍ക്കാര്‍ ഫാമുകളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാനുള്ള പ്രയാസവും വലുതാണ്.
ഇതിനൊക്കെ പുറമെ അന്യസംസ്ഥാനത്ത് നിന്ന് നികുതി വെട്ടിച്ച് കോഴികടത്താന്‍ ഒത്താശ ചെയ്യുന്ന വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍, കേരളത്തിലെ കോഴിഫാമുകള്‍ കേന്ദ്രീകരിച്ച് പരിശോധനയുടെ മറവില്‍ നടത്തുന്ന പീഡനങ്ങളും തമിഴ്നാട് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. ഇതേസമയം ഇറച്ചിക്കോഴി വില്‍പ്പനയുടെ പേരില്‍ തമിഴ്നാട് ലോബി നടത്തുന്ന ഗൂഡനീക്കം തകര്‍ക്കാന്‍ സംസ്ഥാനത്ത് കോഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. മുന്‍ പ്രവാസികളേയും, കുടുംബശ്രീ യൂണിറ്റുകളേയും ഉപയോഗിച്ച് പുതുതായി നിരവധി കോഴിഫാമുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
റംസാന്- ഓണം സീസണില്‍ തമിഴ്നാട് ലോബി ഉണ്ടാക്കുന്ന കൃത്രിമ ക്ഷാമം നേരിടാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട്ടെ കോഴി വില്‍പ്പനക്കാര്‍.

Keywords: Kanhangad, Business, Chicken, Onam-celebration, Kasaragod