city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍ വിപണി സജീവം, പെരുത്ത് ഇഷ്ടം പകര്‍ന്ന് നോമ്പുതുറ വിഭവങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 14.07.2014) റമദാന്‍ പകുതി പിന്നിട്ടതോടെ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ സജീവമായി. നഗരങ്ങളില്‍ പെരുന്നാള്‍ കച്ചവടം പൊടിപൊടിക്കുന്നു. വഴിവാണിഭവും നോമ്പുതുറ വിഭവങ്ങളുടെ വില്‍പ്പനയും തകൃതിയാണ്.

പല രുചിയിലും വിലയിലുമുള്ള അമ്പതോളം ഇനങ്ങളാണ് നോമ്പുതുറ വിഭവങ്ങളായി നഗരത്തില്‍ വില്‍പ്പനയ്ക്കുള്ളത്. റോഡരികിലെ സ്റ്റാളുകളിലും ബേക്കറികളിലും നിരത്തിവെച്ചിരിക്കുന്ന വിഭവങ്ങള്‍ വാങ്ങാന്‍ നൂറുകണക്കിനു പേരാണ് എത്തുന്നത്. കൊതിപ്പിക്കുന്ന രുചിയും  ശുചിത്വവുമുള്ള വിഭവങ്ങള്‍ നോമ്പുതുറയ്ക്ക് ഒഴിച്ചു കൂടാനാവാത്തവയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ബീഫ് - ചിക്കന്‍ റോള്‍, ചിക്കന്‍ - വെജിറ്റബിള്‍ സമൂസ, മുട്ട - വെജ് - ചിക്കന്‍ പഫ്‌സുകള്‍, ചിക്കന്‍ - മട്ടന്‍ - വെജ് സാന്റ്‌വിച്ചുകള്‍, പിസ്സ, വിവിധയിനം ബിരിയാണികള്‍, ബര്‍ഗര്‍ തുടങ്ങിയവയാണ് നോമ്പുതുറ വിഭവങ്ങളായിലെ പ്രധാനിയായി വിപണിയിലുള്ളത്.

ഓരോ ഇനത്തിനും ഓരോ വിലയാണ് ഈടാക്കുന്നത്. 10 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലാണ് വില. കോട്ടക്കണിയിലെ എം.എസ്. ബേക്കറിയുടെ കീഴില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലടക്കം നിരവധി നോമ്പുതുറ വിഭവസ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ബേക്കറികളില്‍ നിന്നും വീടുകളില്‍ നിന്നും ഉള്ള വിഭവങ്ങളും നഗരത്തിലെ സ്റ്റാളുകളില്‍ വില്‍പ്പനയ്ക്കുണ്ട്.

വ്യത്യസ്ത രുചികളിലും രൂപത്തിലും വിലയിലുമുള്ള വിഭവങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നു. നോമ്പുതുറ വിഭവങ്ങളാണെങ്കിലും നോമ്പു നോല്‍ക്കാത്തവരും ഇവ യഥേഷ്ടം വാങ്ങിക്കൊണ്ടു പോകുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Photos: Zubair Pallickal

Keywords : Kasaragod, Business, Kerala, Ramadan, Food Preparations, Ramadan confectionery hot sale in market. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia