city-gold-ad-for-blogger

പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ഏഴാമത് ബ്രാഞ്ച് 17ന് മുള്ളേരിയയില്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 10/08/2015) കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ഏഴാമത് ബ്രാഞ്ച് 17ന് മുള്ളേരിയ ഗണേശ് കോംപ്ലക്‌സില്‍ രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് സുജാത ആര്‍ തന്ത്രി അധ്യക്ഷയാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ് ആദ്യനിക്ഷേപം സ്വീകരിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം വിജയന്‍ കൗണ്ടര്‍ ഉദ്ഘാടനവും സഹകരണ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ഇ.ആര്‍ രാധാമണി കംപ്യൂട്ടറൈസേഷന്‍ ഉദ്ഘാടനവും നിര്‍വഹിക്കും. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) പി.എം മുഹമ്മദ് ബഷീര്‍ വായ്പ വിതരണം ചെയ്യും. ജില്ലാ ബാങ്ക് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു സ്‌ട്രോങ് റൂം ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് താലൂക്ക് പരിധിയായി 1964ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘത്തിന്റെ സുവര്‍ണജൂബിലി ആഘോഷവേളയിലാണ് പുതിയ ബ്രാഞ്ച് തുറക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മറ്റിതര സാമ്പത്തിക സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരായ ആറായിരത്തോളംപേര്‍ അംഗങ്ങളാണ്. 1990ല്‍ ക്ലാസ് ആറിലായിരുന്ന സംഘം 2007 മാര്‍ച്ച് മുതല്‍ സ്‌പെഷ്യല്‍ ഗ്രേഡിലാണ് പ്രവര്‍ത്തിക്കുന്നത്.

മുള്ളേരിയ ബ്രാഞ്ച് തുറക്കുന്നതോടെ മലയോര മേഖലയിലെ സര്‍ക്കാര്‍- പൊതുമേഖല ജീവനക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കാന്‍ സാധിക്കുമെന്ന് സംഘം പ്രസിഡണ്ട് വി. രവീന്ദ്രന്‍, സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി, ഡയറക്ടര്‍ ടി. കെ രാജശേഖരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ഏഴാമത് ബ്രാഞ്ച് 17ന് മുള്ളേരിയയില്‍ ഉദ്ഘാടനം ചെയ്യും

Keywords : Kasaragod, Kerala, inauguration, Mulleria, P.P Shyamala Devi, Business, Public co operative society. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia