city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cap | ഈ പെരുന്നാളിന് വിശ്വാസികളില്‍ എല്ലാവര്‍ക്കും തളങ്കര തൊപ്പി അണിയാനുള്ള ഭാഗ്യം ലഭിക്കില്ല; നിര്‍മാണം മുടങ്ങി

കാസര്‍കോട്: (www.kasargodvartha.com) തളങ്കരയുടെ ഖ്യാതി ലോകമെങ്ങും വ്യാപിപ്പിച്ച തളങ്കര തൊപ്പി നിര്‍മാണം നിലച്ചു. സര്‍കാര്‍ പൈതൃക പട്ടികയില്‍ ഇടം നല്‍കി പരിപോഷിപ്പിക്കുമെന്ന് വിളംബരം ചെയ്ത തളങ്കര തൊപ്പിയുടെ നിര്‍മാണമില്ലാത്തതിനാല്‍ ഇത്തവണ പെരുന്നാള്‍ നിസ്‌കാരത്തിന് അണിയാന്‍ വിശ്വാസികള്‍ക്ക് ഭാഗ്യം ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തളങ്കര തൊപ്പിയെ പൈതൃക പട്ടികയില്‍ ഉള്‍പെടുത്തിയത്. ഇതിന്റെ പ്രഖ്യാപനമല്ലാതെ മറ്റൊരു വിധ ഇടപെടലും ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്ന് തൊപ്പി വ്യവസായത്തെ സംരക്ഷിക്കുന്ന അബ്ദുര്‍ റഹീം ദുഖത്തോടെ പറഞ്ഞു.

Cap | ഈ പെരുന്നാളിന് വിശ്വാസികളില്‍ എല്ലാവര്‍ക്കും തളങ്കര തൊപ്പി അണിയാനുള്ള ഭാഗ്യം ലഭിക്കില്ല; നിര്‍മാണം മുടങ്ങി

ഒരു നൂറ്റാണ്ടിലേറെ പെരുമയുണ്ട് തളങ്കര തൊപ്പിക്ക്. തളങ്കരയിലെ അബൂബകര്‍ മൗലവിയുടെ നേതൃത്വത്തിലാണ് തൊപ്പി നിര്‍മാണം ആരംഭിച്ചത്. തളങ്കര പ്രദേശത്തെ നിരവധി വീട്ടമ്മമാര്‍ സ്വയംതൊഴില്‍ എന്ന നിലയില്‍ തൊപ്പി നിര്‍മാണത്തില്‍ മുക്കാല്‍ നൂറ്റാണ്ടോളം മുഴുകിയിരുന്നു. മുംബൈ, ബെംഗ്‌ളുറു, അഹ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യകാലത്ത് നല്ല ആവശ്യക്കാരുണ്ടായിരുന്നു.

പിന്നീട് കടല്‍ കടന്ന് ഒമാന്‍, യുഎഇ, സഊദി അറേബ്യ, ഖത്വര്‍, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളിലെക്കും തളങ്കര തൊപ്പിക്ക് കയറ്റുമതിയുണ്ടായിരുന്നു. എന്നാല്‍ തൊപ്പി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്ന അബുബകര്‍ മുസ്ലിയാര്‍ അസുഖബാധിതനായി കിടപ്പിലായതോടെ ഉല്‍പാദനം കുറഞ്ഞു വരികയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം വിടവാങ്ങിയതോടെ ഉല്‍പാദനത്തിന് സാങ്കേതികത്വം നേരിടുകയും ചെയ്തു.

Cap | ഈ പെരുന്നാളിന് വിശ്വാസികളില്‍ എല്ലാവര്‍ക്കും തളങ്കര തൊപ്പി അണിയാനുള്ള ഭാഗ്യം ലഭിക്കില്ല; നിര്‍മാണം മുടങ്ങി

പിന്നീട് മകനും, കാസര്‍കോട്ടെ വസ്ത്രവ്യാപാരിയുമായ അബ്ദുര്‍ റഹീം തൊപ്പി നിര്‍മാണ ചുമതല ഏറ്റെടുത്തു. ഇതിന് ശേഷം കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ തളങ്കര തൊപ്പി നിര്‍മാണത്തിന് നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു യൂനിറ്റ് രുപീകരിക്കുയും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര കുത്തക കംപനികളോട് മത്സരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍മാണവും വിപണനവും കുറഞ്ഞു. ഒരു തൊപ്പിക്ക് 40 രുപ മുതല്‍ 250 രുപ വരെയും, മികച്ച ഗുണനിലവാരമുള്ളവയ്ക്ക് നല്ല വിലയും ഉണ്ട്. മുന്‍ കാലങ്ങളില്‍ ഒരു തൊപ്പി നിര്‍മാണത്തിന് 20 ദിവസത്തോളം വേണ്ടി വന്നിരുന്നു. ആറ് തൊഴിലാളികളുടെ ഡിസൈനിംഗ് ജോലികള്‍ വേണ്ടിവന്നിരുന്നു.

ഈദുല്‍ ഫിത്വര്‍, ഈദുല്‍ അസ്ഹ, മീലാദുന്നബി ആഘോഷവേളകളിലാണ് പ്രധാനമായും നിസ്‌കാര സമയങ്ങളിലും മറ്റു പ്രാര്‍ഥനാ ചടങ്ങിലും തളങ്കര തൊപ്പി ധരിച്ചിരുന്നത്. മദ്രസ വിദ്യാര്‍ഥികളും പണ്ഡിതന്മാരും സ്ഥിരമായി തലയില്‍ തൊപ്പി ധരിക്കാറുണ്ട്. ഗള്‍ഫ് നാടുകളിലും, ഇറാന്‍, ഇറാഖ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും തൊപ്പി സ്ഥിരമായി ധരിക്കുന്നുവരുണ്ട്. ഒമാന്‍ തൊപ്പിയൊക്കെ ലോകപ്രസിദ്ധമാണ്.

തളങ്കര തൊപ്പിയുടെ പ്രതാപം മങ്ങുമ്പോഴും പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍കാര്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ടൈലറായിരുന്ന വ്യക്തിയുടെ അകാല നിര്യാണത്തെ തുടര്‍ന്ന് ഈ വര്‍ഷം നിര്‍മാണം നടന്നിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞവര്‍ഷത്തെ സ്റ്റോക് മാത്രമാണ് ഇപ്രാവശ്യം പരിമിതമായി വിപണിയില്‍ വിറ്റഴിക്കുന്നത്.

Keywords: Kasaragod, Kerala, News, Business, Kasaragod-News, Top-Headlines, Thalangara, Cap, Production, Merchant, Muncipality, Production of Thalangara cap stopped.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia