city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം; നവംബർ മൂന്നിന് സൂചനാ പ്രതിഷേധ ധർണ

കാസർകോട്: (www.kasargodvartha.com 30.10.2020) വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  നവംബർ മൂന്നിന് സൂചനാ പ്രതിഷേധ ധർണ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ തകർന്നു കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് സൂചന പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്. 

വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം; നവംബർ മൂന്നിന് സൂചനാ പ്രതിഷേധ ധർണ

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ 12 വരെയാണ് ധർണ നടത്തുന്നത്. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ശരീഫ് ഉദ്ഘാടനം ചെയ്യും. പോലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് പിരിച്ചെടുക്കാനുള്ള തുകയ്ക്ക് ടാർജറ്റ് നിശ്ചയിച്ച് അവരെ കയറൂരി വിട്ട് വ്യാപാരികളിൽ നിന്ന് അന്യായമായ പിഴ ഈടാക്കുകയാണ്. സെക്ടർ മജിസ്ട്രേറ്റുമാരുടെ അനാവശ്യ കടന്നുകയറ്റം അവസാനിപ്പിക്കുക, അനധികൃത വഴിയോര കച്ചവടം അവസാനിപ്പിക്കുക തുടങ്ങി 11 ഓളം ആവശ്യങ്ങളാണ് പ്രതിഷേധ ധർണയിൽ ഉയർത്തിക്കാട്ടുക. 

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ശരീഫ്, ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡണ്ട് ബി വിക്രം പൈ, എ കെ മൊയ്തീൻ കുഞ്ഞി എന്നിവർ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, COVID-19, Business, Shop, Trade-union, Protest, Pressmeet, Top-Headlines, Problems in the trade sector need to be addressed; Indication protest dharna on November 3.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia