city-gold-ad-for-blogger

സ്വകാര്യ ബസ് മേഖലയിൽ വരുമാന പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചതിനെത്തുടർന്ന് പ്രതിഷേധം; ജൂലൈ 20 മുതൽ ബസുടമകൾ സമരത്തിലേക്ക്

Private bus sector crisis in Kerala; owners to strike from July 20 over wage cuts and revenue loss
Photo Credit: Facebook/ All Kerala Bus Fans/ Ashif Ashi

● പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം
● 'കെഎസ്ആർടിസിയുടെ സൗജന്യ യാത്രകൾ സ്വകാര്യ ബസ് സർവീസുകളെ ബാധിച്ചു'
● പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താൻ ഉടമകളോട് മന്ത്രിയുടെ നിർദേശം
● 'സ്വകാര്യ ബസുകൾക്ക് പരസ്യം നൽകാൻ അവസരമൊരുക്കും'
● ബസുടമകളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറെന്ന് മന്ത്രി സി പി ജോൺ

തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ബസുടമകൾ ഗണ്യമായി കുറച്ചു. നേരത്തെ ഡ്രൈവർക്ക് ലഭിച്ചിരുന്ന ആയിരത്തി 200 രൂപയ്ക്ക് പകരം ഇപ്പോൾ 600 രൂപ മാത്രമാണ് നൽകുന്നത്. കണ്ടക്ടർമാർക്കും 600 രൂപ മാത്രമാണ് നൽകുന്നത്. ഈ നടപടിക്കെതിരെ തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനു പുറമെ, ജൂലൈ 20-ാം തീയതി മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രകൾ സ്വകാര്യ ബസുകളുടെ സർവീസിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ഉടമകളുടെ വാദം.

പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തണം: മന്ത്രി സി പി ജോൺ

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിയുടെ ഗൗരവം സർക്കാരിന് അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോൺ നിയമസഭയിൽ വ്യക്തമാക്കി. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താൻ ശ്രമിക്കണം. കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നത് പോലെ സ്വകാര്യ ബസുകൾക്കും പരസ്യം നൽകാൻ അവസരമൊരുക്കാമെന്നും മന്ത്രി നിർദേശിച്ചു. നികുതി 51 ശതമാനം കുറച്ചു നൽകിയത് ബസുടമകളെ സഹായിക്കാൻ വേണ്ടിയാണെന്നും മന്ത്രി ഓർമിപ്പിച്ചു.

സമയം ക്രമീകരിക്കൽ അത്യാവശ്യം

സ്വകാര്യ ബസുകളും കെഎസ്ആർടിസി ഓർഡിനറി ബസുകളും ഒരേസമയം ഓടുന്നതാണ് പലയിടത്തും മത്സരത്തിന് കാരണമാകുന്നത്. ഇത് ഒഴിവാക്കാനായി സമയം ക്രമീകരിച്ച് ഓടുന്ന തരത്തിൽ വിഷയം പരിഹരിക്കാൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ബസുടമകൾ ഓട്ടം നിർത്തി സമരത്തിലേക്ക് കടക്കരുത് എന്ന് അഭ്യർത്ഥിച്ച മന്ത്രി, ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാൻ സർക്കാർ സന്നദ്ധമാണെന്നും കൂട്ടിച്ചേർത്തു. സമരങ്ങളോട് തനിക്ക് ഒരുതരത്തിലുള്ള അലർജിയുമില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: The private bus sector in Kerala is facing a major crisis, leading to a significant wage cut for employees, particularly in Palakkad. Owners have announced a strike starting July 20, citing losses due to KSRTC's free travel schemes. Transport Minister C P John promised to address the crisis, suggesting new revenue sources like advertisements and better timing coordination to avoid competition with KSRTC.

#KeralaPrivateBus #TransportSector #BusStrike #KeralaGovt #CPJohn #PublicTransport #PalakkadNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia