city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി; പുതുക്കിയ വില ഇങ്ങനെ

കൊച്ചി: (www.kasargodvartha.com 01.12.2021) പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയിലാണ് വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഒരു സിലിന്‍ഡെറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഡെല്‍ഹിയില്‍ വാണിജ്യ സിലിന്‍ഡെറിന് 2101 രൂപയും, ചെന്നൈയില്‍ 2,233 രൂപയുമായി. 

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി; പുതുക്കിയ വില ഇങ്ങനെ

അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡെറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡെറിന് വില വര്‍ധിപ്പിച്ചിരുന്നു. അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ 100 രൂപയിലധികം കൂട്ടിയത് ആശങ്കയ്ക്ക് വഴിയൊരുക്കും.

അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്നതിനിടെയാണ് ഇതിനെയെല്ലാം അവഗണിച്ച് പാചകവാതക വില എണ്ണക്കമ്പിനികള്‍ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പാചക വാതക വില വര്‍ധിപ്പിച്ചപ്പോള്‍ ഹോടെലുകളിലെ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

Keywords: News, Kerala, State, Kochi, Business, Gas cylinder, Price, Top-Headlines, Prices of commercial LPG cylinders increased by Rs 100

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia