city-gold-ad-for-blogger

Inflation | പേപറിന്റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവര്‍ധന; പുസ്തകങ്ങളുടെയും മറ്റ് കടലാസ് നിര്‍മിത ഉല്‍പന്നങ്ങളുടെയും വില കുത്തനെ ഉയരും

തിരുവനന്തപുരം: (www.kvartha.com) പുസ്തകങ്ങളുടെയും മറ്റ് കടലാസ് നിര്‍മിത ഉല്‍പന്നങ്ങളുടെയും വില കുത്തനെ ഉയരും. പേപറിന്റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവര്‍ധനയാണ് ഇതിന് കാരണം. അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ ഈ വില വര്‍ധന തിരിച്ചടിയാകും.

ആറ് മാസത്തിനിടെ വിവിധ തരത്തിലുള്ള പേപറുകള്‍ക്ക് അമ്പത് ശതമാനത്തിലേറെ വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പേയ്പറിനും അനുബന്ധ സാമഗ്രികള്‍ക്കും വില കുത്തനെ ഉയര്‍ന്നതോടെ നോട്ബുക് അച്ചടി വ്യവസായ മേഖല ഗുരുതര പ്രതിസന്ധിയെയാണ് നേരിടന്നത്. വില വര്‍ധന ഏറ്റവും കൂടതല്‍ പ്രതിഫലിക്കുക അടുത്ത അധ്യയനവര്‍ഷക്കാലത്താകും.

Inflation | പേപറിന്റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവര്‍ധന; പുസ്തകങ്ങളുടെയും മറ്റ് കടലാസ് നിര്‍മിത ഉല്‍പന്നങ്ങളുടെയും വില കുത്തനെ ഉയരും

അതേസമയം, കോവിഡ് കാലത്ത് ഇലക്ട്രോണിക് സമൂഹമാധ്യമങ്ങള്‍ സജീവമായത് അച്ചടി രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദീര്‍ഘകാല കരാര്‍ ഏറ്റെടുത്ത പ്രസുകള്‍ക്ക് ഈ വിലവര്‍ധന താങ്ങാവുന്നതിനുമപ്പുറത്താണ്. ചെറുകിട പ്രസുകാര്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യവുമുണ്ട്.

Keywords:  Thiruvananthapuram, News, Kerala, Price, Top-Headlines, Back-To-School, Business, Education, School, Prices of books and other paper products will rise.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia