Complaint | 'കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ന്നതിനാല്‍ പാല്‍ വില വര്‍ധിപ്പിച്ചതിന്റെ ഗുണം ലഭിക്കുന്നില്ല'; പരാതിയുമായി കര്‍ഷകര്‍
ഇടുക്കി: (www.kasargodvartha.com) സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില വര്‍ധനവിനെതിരെ പരാതിയുമായി കര്‍ഷകര്‍. കാലിത്തീറ്റയുടെ വില കുത്തനെ ഉയര്‍ന്നതിനാല്‍ പാല്‍ വില വര്‍ധിപ്പിച്ചതിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് പരാതി. 150 മുതല്‍ 250 രുപവരെയാണ് 50 കിലോയുടെ ഓരോ ചാക്കിനും വിവിധ കംപനികള്‍ കൂട്ടിയത്. ഇതോടെ കിട്ടുന്ന അധിക പണം മൊത്തം കാലീതീറ്റക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും നല്‍കേണ്ടി വരുന്നതായി കര്‍ഷകര്‍ പറയുന്നു.
കാലിത്തീറ്റ വിപണി സര്‍കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപെട്ട് വകുപ്പുമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. പാലിന് ആറ് രൂപയാണ് കൂടിയത്. ഇതില്‍ അഞ്ച് രൂപയോളം കര്‍ഷകര്‍ക്ക് നല്‍കാനും തുടങ്ങി. അതേസമയം നേരത്തെ കാലികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ നല്‍കിയിരുന്നു. ഇതും ഇപ്പോഴില്ല.
വര്‍ഷം തോറും ഓരോ കാലികള്‍ക്കും 3000ത്തിലധികം രൂപയാണ് ഇതിനായി ഇപ്പോള്‍ കര്‍ഷകന്‍ മുടക്കേണ്ടിവരുന്നത്. കാലിത്തീറ്റയുടെ വില നിയന്ത്രിച്ച് നിര്‍ത്തി ഇന്‍ഷ്യൂറന്‍സ് പരിരക്ഷ പുനസ്ഥാപിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.
Keywords: News, Kerala, Top-Headlines, Business, Agriculture, Idukki, farmer, Price of fodder increased sharply, and the milk price hike is not getting the benefit; Farmers with complaints.