92 മരുന്നുകള്‍ക്ക് വില കുറച്ചു, പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും
Dec 22, 2017, 11:58 IST
കൊച്ചി :(www.kasargodvartha.com 22/12/2017) 92 മരുന്നുകള്‍ക്ക് വില കുറച്ചു. പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള മരുന്നുകള്‍ക്ക് വില കുറയും. ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 92 മരുന്നുകള്‍ക്കാണ് വിലകുറയുന്നത്. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് പട്ടികയില്‍ പുതിയ 92 മരുന്നുകളുടെ പേര് ചേര്‍ത്തത്.
നേരത്തെ 65 മരുന്നുകളുടെ വിലയാണ് കുറച്ചിരുന്നത്. പിന്നീട് 27 എണ്ണത്തിന്റെ കൂടി വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പെടുത്തുകയായിരുന്നു. പ്രമേഹം, അര്‍ബുദം എന്നിവയ്ക്ക് പുറമെ അണുബാധ, രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറയും. വേദനസംഹാരികളുടെ വിലയിലും കുറവുണ്ടാകും.
വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ടെറോളിനുള്ള റോസുവസ്റ്റാറ്റിന്‍ എന്നിവയുടെയും പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ എന്നവയുടെ വിലയും കുറയും.
പ്രമേഹം രക്തസമ്മര്‍ദം തുടങ്ങിയ മരുന്നുകളുടെ വിലകുറയുന്നത് സാധാരണകാരന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Price, Top-Headlines, Business, Health, Kochi, Kerala, Price of 92 medicines including that of Diabetes and cancer has been reduced.