ഇന്ധനവില കുതിച്ചുയരുന്നു; പെട്രാള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു, ഈ മാസം മാത്രം വിലകൂട്ടിയത് 17 തവണ
Jun 29, 2021, 08:45 IST
തിരുവനന്തപുരം: (www.kasargodvartha.com 29.06.2021) ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 100 രൂപ 79 പൈസയും ഡീസല്‍ 95 രൂപ 74 പൈസയുമായി.
കൊച്ചിയില്‍ പെട്രോളിന് 99 രൂപ 3 പൈസയാണ് വില. ഡീസലിന് 94 രൂപ 8 പൈസയുമായി. ജൂണ്‍ മാസം മാത്രം 17 തവണ ഇന്ധനവില വര്‍ധിപ്പിച്ചു. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Petrol-diesel prices risen again; 17 times this month