ഇന്ധനവില വീണ്ടും ഉയര്‍ന്നു; വില കൂടുന്നത് ഈ മാസം 13-ാം തവണ
May 25, 2021, 08:40 IST
കൊച്ചി: (www.kasargodvartha.com 25.05.2021) സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ചൊവ്വാഴ്ച ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ 93.54 രൂപയും ഡീസല്‍ 88.86 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 95.42 രൂപയും ഡീസലിന് 90.63 രൂപയുമാണ് നിരക്കുകള്‍. ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Business, Petrol, Price, Diesel, Petrol, diesel prices rise again on Tuesday